ഹരിയാനയില്‍  മുസ്‌ലിം യുവാവിന് നേരെ തൊപ്പി ധരിച്ചതിന്റെ പേരില്‍  മര്‍ദ്ദനം

ഹരിയാനയില്‍ മുസ്‌ലിം യുവാവിന് നേരെ തൊപ്പി ധരിച്ചതിന്റെ പേരില്‍ സംഘം ചേര്‍ന്ന് അക്രമം,ജക്കുംപുര എന്ന സ്ഥലത്ത് പള്ളിയില്‍ നിന്ന് തിരിച്ച് വരികയായിരുന്ന ബര്‍ക്കത്തിനെയാണ് തലയില്‍ തൊപ്പി ധരിച്ചുവെന്ന കാരണത്താല്‍ അക്രമികള്‍ മര്‍ദിച്ചത്. ഈ പ്രദേശത്ത് മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചിട്ടുണ്ടെന്നും അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു അക്രമികളുടെ  മര്‍ദ്ദനം.

ജയ്ഭാരത് മാതാ, ജയ്ശ്രീറാം എന്ന് വിളിക്കണമെന്നും അനുസരിച്ചില്ലെങ്കില്‍ പന്നിമാംസം ഭക്ഷിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മുഹമ്മദ് ബര്‍ക്കത്ത് എന്ന യുവാവ് പറയുന്നു.  തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ മുസ്‌ലിംകള്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ തുടരെ തുടരെ റിപ്പോര്‍ട്ട് ചെയ്തവയില്‍ ഒടുവിലത്തേതാണിത്.
മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകരന്നെ അക്രമി സംഘം മൂന്ന് മുസ്‌ലിംകളെ നിഷ്ഠൂരമായി തല്ലിച്ചതച്ചിരുന്നു, കൂടാതെ കഴിഞ്ഞ ദിവസം ഗോരക്ഷ വിഭാഗം കാശ്മീരില്‍ നാല് പെണ്‍കുട്ടികളുടെ പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ന്യൂനപക്ഷങ്ങള്‍ മോദി ഭരണത്തില്‍ ഭീതിതരാണെന്ന് നേരത്തെ ബി.ബി.സി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter