പ്രമുഖ ശ്രീലങ്കൻ പണ്ഡിതൻ ഡോ: മുഹമ്മദ് ശുക് രി വിടവാങ്ങി
ശ്രീലങ്കയിലെ നളീമിയ്യ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി റെക്ടറും പ്രമുഖ ശ്രീലങ്കൻ പണ്ഡിതനുമായ ഡോ: മുഹമ്മദ് ശുക് രി വിടവാങ്ങി വിദ്യാഭ്യാസ മേഖലകളിൽ കനപ്പെട്ട സംഭാവനകൾ അർപ്പിച്ച അദ്ദേഹം തന്റെ എൺപതാം വയസ്സിലാണ് വിട ചൊല്ലിയത്.

1940 ൽ തെക്കൻ ശ്രീലങ്കയിലെ ഒരു പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. 1965ൽ ശ്രീലങ്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ് ലഭിച്ചു. 1976 ൽ അദ്ദേഹം തന്റെ പിഎച്ച്ഡി പൂർത്തീകരിക്കുകയും ചെയ്തു. പ്രമുഖ പണ്ഡിതൻ ഇമാം അബൂ താലിബ് അൽ മക്കിയുടെ 'ഖൂതുൽ ഖുലൂബ്' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ചെയ്ത അദ്ദേഹത്തിന്റെ ഗവേഷണത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ലോകത്തെ നിരവധി മുസ്‌ലിം പണ്ഡിതന്മാരിൽ നിന്നും അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കുകയും നിരവധി പേരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിട്ടുണ്ട്. ഹസനുൽ ബന്ന, സയ്യിദ് ഖുതുബ്, അബുൽ അഅ്ലാ മൗദൂദി, ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിദാ അല്ലാമാ ഇക്ബാൽ, മാലിക് ബിൻ നബി എന്നിവർ അവരിൽ പ്രധാനികളാണ്.

1973 നളീം ഹാജി സ്ഥാപിച്ച നളീമിയ്യ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയായിരുന്നു അദ്ദേഹത്തിൻറെ പ്രധാന പ്രവർത്തന മണ്ഡലം. 1981 ൽ നളീമിയ്യ യൂണിവേഴ്സിറ്റിയിൽ ചേർന്ന അദ്ദേഹം മരണപ്പെടുമ്പോൾ യൂണിവേഴ്സിറ്റിയുടെ റെക്ടർ സ്ഥാനമായിരുന്നു അലങ്കരിച്ചിരുന്നത്. ഡോ: ശുക് രിയുടെ വിയോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും അനുശോചന പ്രവാഹവമെത്തി.

ആഗോള മുസ്‌ലിം പണ്ഡിത കൂട്ടായ്മ (ഇന്റർനാഷണൽ യൂണിയൻ ഫോർ മുസ്‌ലിം സ്കോളേഴ്സ്) അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഉന്നതരും നിസ്വാർത്ഥരുമായ പണ്ഡിതൻമാരിലൊരാളെയാണ് മുസ്‌ലിം ലോകത്തിന് നഷ്ടപ്പെട്ടതെന്നും സംഘടന തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter