പള്ളികളിലെ നിയന്ത്രണം നീക്കൽ:  ഇളവുകളിൽ കൃത്യമായ നിർദേശങ്ങളുമായി സൗദി
റിയാദ്: പള്ളികളിൽ ജുമുഅ, ജമാഅത്ത് നടത്താനുള്ള അനുവാദം നൽകിയതിന് പിന്നാലെ കൃത്യമായ മാർഗനിർദേശങ്ങളുമായി സൗദി ഔഖാഫ് രംഗത്തെത്തി. ബാങ്ക് കൊടുത്ത് വെറും പത്ത് മിനിറ്റ് മാത്രമാണ് നിസ്‌കാരത്തിനായി കാത്ത് നില്‍ക്കുക. ബാങ്ക് വിളിക്കുന്നതിന്റെ 15 മിനുട്ട് മുമ്പ് പള്ളികള്‍ തുറക്കുകയും നിസ്‌കാര ശേഷം പത്ത് മിനുട്ട് കഴിഞ്ഞാല്‍ പള്ളികള്‍ അടച്ചിടുകയും വേണം. വെള്ളിയാഴ്ച്ചയിലെ ജുമുഅ നിസ്‌കാരം 15 മിനുട്ടിലധികം കൂടുതല്‍ നീളാനും പാടില്ലെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

നിസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ടുമീറ്റര്‍ അകലം വേണം. വാതിലുകളും ജനലുകളും തുറന്നിടണം. രണ്ടു സ്വഫുകള്‍ക്കിടയില്‍ ഒരു സ്വഫ് എന്ന നിലയില്‍ ഒഴിച്ചിടണം. പള്ളികളില്‍ എത്തുന്ന വിശ്വാസികള്‍ മാസ്‌ക്, മുസ്വല്ല എന്നിവ കരുതണം. പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികളെ പള്ളികളിലേക്ക് കൊണ്ട് വരാന്‍ പാടില്ല. അംഗസ്‌നാനം (വുദു) വീടുകളില്‍ നിന്നും ചെയ്യണം, ടോയ്‌ലറ്റുകൾ, അംഗസ്‌നാനം ചെയ്യുന്ന സ്ഥലങ്ങൾ, കൂളറുകൾ എന്നിവ അടച്ചിടണം. മുസ്ഹഫുകളും പുസ്‌തകങ്ങളും മാറ്റിവെക്കണം, ഇവയൊക്കെയാണ് നിർദേശങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter