കത്വ സംഭവം റിപ്പോർട്ട് ചെയ്ത  മാധ്യമപ്രവർത്തകക്ക് അന്താരാഷ്ട്ര പുരസ്കാരം
ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ കത്‌വയില്‍ ആസിഫ എന്ന പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയത എന്‍.ഡി ടി.വി റിപ്പോര്‍ട്ടറെ തേടി അന്തർദേശീയ പുരസ്‌കാരം. എന്‍.ഡി ടി.വി എഡിറ്റര്‍ നിധി റസ്ദാനും നസിര്‍ മസൂദിയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റേതാണ് പുരസ്‌കാരം. ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയത്തില്‍ മികച്ച റിപ്പോര്‍ട്ടിങ് ചെയ്തതിന് ജ്യൂറി നിധിയെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയായിരുന്നു. 2018 ജനുവരി 17നാണ് ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയായ സമീപത്തെ ക്ഷേത്രത്തിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവം നിധി റസ്ദാന്‍ തന്റെ റിപ്പോര്‍ട്ടിലൂടടെ പുറത്തെത്തിക്കുകയായിരുന്നു. കൊലപാതകത്തിനെതിരെയും പോലീസിന്റെ അനാസ്ഥ നിറഞ്ഞ അന്വേഷണത്തിനെതിരെയും ഇന്ത്യയിലുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter