ടൈം മാഗസിനില്‍ ഇടംപിടിച്ച വിരുദ്ധ ചേരിയിലെ രണ്ടുപേര്‍; മോദിയും ദീദിയും
ടൈം മാഗസിന്‍ ലോകത്ത് സ്വാധീനം ചെലുത്തിയ നൂറ് പേരെ തെരഞ്ഞെടുക്കുകയുണ്ടായി. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷാഹീന്‍ ബാഗ് സമരനായിക ബല്‍കീസ് ദീദിയും ഈ നൂറു പേരില്‍ ഇടം പിടിക്കുകയുണ്ടായി.
മോദി ജനവിരുദ്ധത തകൊണ്ട് ആ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഭൂരിപക്ഷ വിഭാഗത്താല്‍ അടിച്ചമര്‍ത്ത ന്വൂനപക്ഷങ്ങളുടെ അവകാശപോരാട്ടത്തില്‍ പങ്കെടുത്തതിനും പ്രതിഷേധ ശബ്ദമുയര്‍ത്തിയതിനുമാണ് ബല്‍കീസ് ദീദി ലിസ്റ്റില്‍ ഇടം നേടുന്നത്.
നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി ഒരു മഹാ ജനാധിപത്യ രാജ്യത്തെ അതിന്റെ മൂല്യങ്ങള്‍ സംശയത്തിന്റെ നിഴലിലാക്കിയതിനാണ് മോദിയെ തെരഞ്ഞെടുക്കപ്പെട്ടത്.
മോദിയെ തെരെഞ്ഞെടുത്ത ടൈം മാഗസിനിലെ ലേഖനത്തില്‍ പറയുന്നത് ഇപ്രകാരമാണ്.
ജനാധിപത്യത്തില്‍ മുഖ്യഘടകമായി വരുന്നത് യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര്യ തെരഞ്ഞെടുപ്പ് അല്ല, ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനമായി വരുന്നത് ജയിച്ചവര്‍ക്ക് വോട്ട് ചെയ്യാത്തവരും അവരുടെ അവകാശങ്ങളുമാണ്. കഴിഞ്ഞ 7 പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. 130 കോടിയിലേറെ ജനങ്ങളില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖ്കാരും ചെനക്കാരും മറ്റുമതവിഭാഗത്തില്‍പെട്ടവരും ഉണ്ട്.
എല്ലാവരും ഇന്ത്യയോട് ചേര്‍ന്ന് നിന്നു, ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി നിന്നയാളാണ് ദലൈലാമ. അദ്ദേഹം ഇന്ത്യയുടെ ഈ സവിശേഷതയെയാണ് സഹവര്‍തിത്വത്തിന്റെയും സുസ്ഥിരതയുടെയുംഉദാഹരണമായി കാണിച്ചത്. ഇതിനിയൊക്കെയാണ് നരേന്ദ്രമോദി സംശയത്തിന്റെ നിഴലിലാക്കി.ഇന്ത്യയിലെ 80 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗത്തില്‍ നിന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ എല്ലാവരും വന്നത്. ഇവരില്‍ മോദി മാത്രമാണ് മറ്റാരും പ്രശ്‌നമല്ലെന്ന രീതിയില്‍ ഭരിച്ചത്. ജനപ്രിയ വാഗ്ദാനങ്ങളുടെ പുറത്താണ് മോദി ആദ്യം അധികാരത്തിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഭാരതീയ ജനതാപാര്‍ട്ടി ബഹുസ്വരത ഉപേക്ഷിച്ചു. ഇന്ത്യയിലെ മുസ് ലിംകളെ പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു അവര്‍. മഹാമാരിപോലും വിമതാഭിപ്രായങ്ങളെ ഇല്ലാതാക്കാനുള്ള അവസരമാക്കി. ലോകത്തിലെ ഏറ്റവും സക്രിയമായ ജനാധിപത്യം ഇരുളിലേക്ക് നിപതിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് മോദിയ തെരെഞ്ഞെടുത്തുകൊണ്ടുള്ള ലേഖനം നീണ്ട് പോകുന്നത്.
എന്ത് കൊണ്ട് മോദിയെ തെരഞ്ഞെടുത്തു എന്ന് വിശദീകരിച്ചുകൊണ്ട് ടൈം മാഗസിന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍വിക് എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ വിശദീകരണം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ബല്‍ക്കീസ് ദീദിയെ കുറിച്ച് ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് ഭൂരിപക്ഷ വിഭാഗത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങളുടെ പ്രതിഷേധ ശബ്ദത്തിന്റെ ഉദാത്തമാതൃകയാണ് ബൽക്കീസ് ദീദി. ഇന്ത്യയില്‍ അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം എന്നാണ് ടൈം മാഗസിനില്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ് വിശേഷിപ്പിച്ചത്.
മോദി തെരഞ്ഞെടുക്കപ്പെട്ടത് ജനാധിപത്യത്തെ അപകടപ്പെടുത്തിയതിന്റെ പേരിലാണെങ്കില്‍ ദീദി തെരഞ്ഞെടുക്കപ്പെട്ടത് അടിച്ചമര്‍ത്തപ്പെട്ട ന്വൂനപക്ഷത്തിന്റെ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും ശബ്ദമായിട്ടാണ്.
പരിപൂര്‍ണ പി.ആര്‍ വര്‍ക്കുകളോടെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ ന്യൂനപക്ഷത്തിന്റെ ശബ്ദമായി 84 ആം വയസ്സിലും ഒരു പി.ആര്‍ വര്‍ക്കുമില്ലാതെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനും ശബ്ദിക്കാനും കഴിയുമെന്ന് തെളിയുക്കുകയാണ് ദീദി. ഒന്ന് നെഗറ്റീവ് ഇംപാക്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടതും രണ്ടാമത്തേത് പോസിറ്റീവ് ഇംപാക്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടതുമാണ്.
Leave A Comment