മുഖാവരണം; ആചാരം മാത്രം - അല്‍അസ്ഹര്‍
 width=കൈറോ-മുഖാവരണം ആരാധനയല്ലെന്നും കേവലം ആചാരം മാത്രാണെന്നും സ്ഥാപിക്കുന്ന ഗവേഷണത്തിന് ശൈഖ് മുസ്ഥഫാ റാശിദിന് ഡോക്ടേറ്റ് നല്‍കിയതിലൂടെ അസ്ഹര്‍ വീണ്ടും വിവാദങ്ങള്ക്ക് തിരികൊളുത്തിരിക്കയാണ്. ഹിജാബ് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അതിന്റെ അവതരണപശ്ചാത്തലവും ചരിത്രപരമായ സാഹചര്യങ്ങളും മനസ്സിലാക്കാതെ വ്യാഖ്യാനിച്ചതുകൊണ്ടാണ് ഇതിനെക്കുറിച്ച് ഇന്ന് നിലവിലുള്ള തെറ്റിദ്ധാരണ ഉടലെടുത്തതെന്നും അദ്ദേഹം ഇതില്‍ സ്ഥാപിക്കുന്നു. ബുദ്ധി ഉപയോഗിക്കുന്നതിന് പകരം സൂക്തങ്ങളുടെ ബാഹ്യാര്ത്ഥങ്ങളെ മാത്രം അവലംബിക്കണമെന്ന് ചില പണ്ഡിതര്‍ ശഠിച്ചതാണത്രെ ഇതിന് കാരണം. മുഖം മറക്കണമെന്ന് നിഷ്കര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ പ്രവാചകപത്നിമാരെ സംബന്ധിക്കുന്നതോ അറബ് വനിതകളുടെ ആചാരപരമായതോ ആണെന്നും ഇതില്‍ പറയുന്നുണ്ട്. ഇതോടെ, ദീര്‍ഘനാളായി നിലനിന്നിരുന്ന തര്‍ക്കത്തിനാണ് അസ്ഹര്‍ അന്ത്യം കുറിച്ചിരിക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ മുസ്ലിം പണ്ഡിത ലോകത്തെ  പ്രബലാഭിപ്രായത്തിന് വിരുദ്ധമായ ഈ നിലപാട് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് വഴി വെക്കാനാണ് സാധ്യത.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter