മോദി മകനെപ്പോലെ, ജനങ്ങളുടെ ആവശ്യങ്ങൾക്ക് അദ്ദേഹം ചെവി കൊള്ളുമെന്ന് പ്രതീക്ഷ- ബിൽഖീസ്
10 വർഷങ്ങൾക്ക് മുമ്പ് തന്റെ ഭർത്താവിന്റെ വിയോഗാനന്തരം ഉപേക്ഷിച്ചു പോയ ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന ഐതിഹാസികമായ സമരത്തിൽ ഒരു മാതാവായി, മുത്തശിയായി നിറസാന്നിധ്യമാകുന്നതിൽ 82 കാരിയായ ബൽക്കീസ് അതീവ സന്തുഷ്ടയായിരുന്നു. എന്നാൽ അത് മൂലം ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരിൽ ഒരാളായി ടൈം മാഗസിൻ തന്നെ കണ്ടെത്തുമെന്ന് അവർ ഒരിക്കലും നിനച്ചിരുന്നില്ല.

"ഞാനെന്നും ആഗ്രഹിച്ചത് ഇപ്പോഴും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത് മതത്തിന്റെ പേരിൽ ഒരു പൗരനോടും വിവേചനം കാണിക്കാത്ത ഇന്ത്യയെയാണ്. മുസ്‌ലിംകളോട് കടുത്ത വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചറിഞ്ഞ ഞാൻ സിഎഎ എൻപിആർ തുടങ്ങിയവ ഒരുമിച്ച് നടപ്പിലാക്കപ്പെട്ടാൽ അത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിംകൾക്ക് കടുത്ത അപകടമാവുമെന്ന് തിരിച്ചറിഞ്ഞു.

മഴ പെയ്തപ്പോഴും അന്തരീക്ഷ താപനില കുറയുകയും ഉയരുകയും ചെയ്തപ്പോഴും ഞങ്ങൾ സമരപ്പന്തലിൽ തന്നെ ഇരുന്നു. ഞങ്ങളുടെ കുട്ടികൾ ജാമിഅയിൽ മർദ്ദനമേറ്റ് വാങ്ങിയപ്പോഴും ഞങ്ങൾ ഇവിടെയിരുന്നു. ഞങ്ങളുടെ മുമ്പിൽ വെടിയുതിർത്തു, പക്ഷേ ഒന്നും ഞങ്ങളെ പിന്തിരിപ്പിച്ചില്ല' - സമരവീര്യം ഒട്ടും ചോരാതെ ഷഹീൻബാഗിലെ മുത്തശ്ശി പറഞ്ഞു.

വിവർത്തകൻ ആയി ജോലി ചെയ്യുന്ന മകൻ മൻസൂർ അഹമ്മദ് പറയുന്നു. പിതാവിനോടൊപ്പം ഞങ്ങളുടെ യുടെ ഗ്രാമത്തിലായിരുന്നു മാതാവ് താമസിച്ചിരുന്നത് പിന്നീട് പിതാവിന്റെ മരണശേഷമാണ് കുറച്ചുകൂടി ഭേദപ്പെട്ട ജീവിതം തേടി ഉമ്മ ഡൽഹിയിലെത്തുന്നത്. ഡിസംബർ മാസം കടുത്ത തണുപ്പിൽ പ്രതിഷേധ സ്ഥലത്ത് ഇരിക്കാൻ മാതാവ് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ എന്തായിരുന്നു കുടുംബത്തിന്റെ പ്രതികരണം എന്ന് ചോദിച്ചപ്പോൾ മകൻ പറഞ്ഞത് ഇങ്ങനെയാണ്, " പ്രതിഷേധ സ്ഥലത്ത് ഇരിക്കുന്നത് ഗുണകരമാവില്ലെന്ന് പല പ്രാവശ്യം ഞങ്ങൾ ഉമ്മയോട് പറഞ്ഞു, എന്നാൽ അത് അനുസരിക്കാൻ ഉമ്മ തയ്യാറായില്ല. ഇന്ത്യയുടെ മതേതര ആത്മാവ് സംരക്ഷിക്കപ്പെടണമെങ്കിൽ സമരം അനിവാര്യമാണെന്നായിരുന്നു ഉമ്മയുടെ കാഴ്ചപ്പാട്. കടുത്ത പനി ബാധിച്ച് ക്ഷീണിതയായ സമയത്ത് പോലും ഒരൽപം പോലും വിശ്രമിക്കാൻ അവർ സമ്മതിച്ചില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ അവർ കാണിച്ച അനിതരസാധാരണമായ ആവേശം ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു".

ഒടുവിൽ അവസാനം വരെ സമരപ്പന്തലിൽ ഇരുന്ന ഉമ്മയെ തേടി ഇത്ര ഉന്നതമായ നേട്ടം വരുമെന്ന് ഞങ്ങൾ സ്വപ്നേപ്യ കരുതിയിരുന്നില്ല. 2020 ൽ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഉമ്മയും ഇടം പിടിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഞങ്ങൾ അമ്പരന്നു പോയി.

ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഒരാളായി ടൈം മാഗസിൻ തെരഞ്ഞെടുത്തതറിഞ്ഞപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ ബിൽഖിസ് ഉമ്മ പറഞ്ഞതിങ്ങനെയാണ്, "എനിക്ക് വളരെ സന്തോഷം തോന്നി പക്ഷേ ഈ നിയമം റദ്ദാക്കപ്പെട്ടിരുന്നെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ". കൊറോണ വൈറസ് ഭീഷണി അവസാനിച്ചാൽ വീണ്ടും തെരുവിലേക്ക് ഇറങ്ങുമോയെന്ന ചോദ്യത്തിന് അവർ മറുപടി പറഞ്ഞു, "ഇപ്പോൾ നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് കൊറോണക്കെതിരെയുള്ള പോരാട്ടമാണ്. ആ ഭീഷണി അവസാനിക്കുകയും സർക്കാർ നമ്മുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുകയും ചെയ്താൽ വീണ്ടും തെരുവിലേക്കിറങ്ങുക തന്നെ ചെയ്യും" .

നരേന്ദ്രമോദിയോടൊപ്പം ഒരേ ലിസ്റ്റിൽ ഇടം പിടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു, "ഈ പട്ടിക രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും വിമത സ്വരം ഉയർത്തിയ വ്യക്തിക്കും തുല്യപ്രാധാന്യം നൽകിയിരിക്കുകയാണ്". പ്രതിഷേധം മൂർദ്ധന്യതയിൽ ഉണ്ടായിരുന്ന സമയത്ത് പ്രധാനമന്ത്രിയെ കാണാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അതൊരിക്കലും സംഭവിച്ചില്ല എന്നാൽ ഇന്ന് ഞങ്ങൾ തുല്യരായി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു", ഒന്ന് നിർത്തിയിട്ട് അവർ തുടർന്നു, "മോദി എന്റെ മകനെപ്പോലെയാണ്, ഞങ്ങളുടെ അപേക്ഷ അദ്ദേഹം ചെവി കൊള്ളുമെന്നും കൊറോണ വൈറസ് ഭീഷണി അവസാനിച്ചതിനു ശേഷം ഞങ്ങളെ കാണാൻ തയ്യാറാവുമെന്നും ഞാൻ പ്രത്യാശിക്കുന്നു. മതത്തിന്റെ പേരിൽ ആരും വിവേചനം നേരിടാത്ത ഇന്ത്യയുടെ സുവർണ്ണ കാലഘട്ടത്തിലേക്ക് രാജ്യത്തെ മടക്കി കൊണ്ടുപോകണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു". പൗരത്വ സമരക്കാർ അറസ്റ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു, "ഈ കുട്ടികളെ വെറുതെ വിടണം, ഒരു തെറ്റും ചെയ്യാത്തവരാണവർ, അവർ ചോദിച്ചത് തങ്ങളുടെ അവകാശങ്ങൾ മാത്രമാണ്".

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter