ഉംറ തീർഥാടകരുടെ സൗകര്യത്തിനായി പുറത്തിറക്കിയ 'ഇഅ്തമര്‍നാ' മൊബൈല്‍ ആപ് പ്രവര്‍ത്തനം തുടങ്ങി
- Web desk
- Sep 27, 2020 - 18:23
- Updated: Sep 27, 2020 - 18:46
തീര്‍ത്ഥാടകര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന പുതിയ ആപ്ലിക്കേഷന്‍ ഞായാറാഴ്ച മുതലാണ് ഐഒഎസില്‍ ലഭ്യമായിത്തുടങ്ങിയത്. സഊദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിെന്‍റ (സദായ) സഹായത്തോടെ വികസിപ്പിച്ച ആപ്പ് വഴിയായിരിക്കും തീര്‍ത്ഥാടകര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിനും മദീന സിയാറത്തിനും പെര്‍മിഷന്‍ ലഭ്യമാകലും സമയ ക്രമീകരണം ലഭിക്കുന്നതും. കൊവിഡ് മുക്തനാണെന്ന് ഉറപ്പുവരുത്തുന്നതിന് 'തവക്കല്‍നാ' ആപ്ലിക്കേഷനുമായിബന്ധിപ്പിച്ചായിരിക്കും 'ഇഅ്തമര്‍നാ' ആപ് പ്രവര്‍ത്തനം.
ഉംറ തീര്‍ത്ഥാനടത്തിനുള്ള അനുമതി പത്രം, മക്ക ഹറം നിസ്‌കാരം, മദീന മസ്‌ജിദുന്നബവി നിസ്‌കാരം, വിടവാങ്ങല്‍ ത്വവാഫ്, ജബലുന്നൂര്‍ സന്ദര്‍ശനം, മദീനയിലെ റൗദ സന്ദര്‍ശനം, മദീനയിലെ മസ്‌ജിദുല്‍ ഖുബാ, ഉഹ്ദ് സന്ദര്‍ശനം തുടങ്ങിയവക്കുള്ള അനുമതി പത്രങ്ങള്‍ക്കുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ മൊബൈലുകളില്‍ https://apps.apple.com/sa/app എന്ന ലിങ്കില്‍ കയറി ആപ് ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. തീർഥാടകനും സന്ദര്‍ശകനും കൊറോണ വൈറസില്‍ നിന്ന് മുക്തനാണെന്ന് ഉറപ്പ് നല്‍കുന്നതുള്‍പ്പെടെ നിരവധി നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്നതയായിരിക്കും ആപ്പ് എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ കൊറോണ വ്യാപനത്തെ തുടർന്നാണ് ഉംറ നിർത്തി വെച്ചിരുന്നത്. ഉംറ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ലോക മുസ്‌ലിംകൾക്ക് ഏറെ ആശ്വാസമായാണ് പുറത്തു വരുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment