182-ആമത് മമ്പുറം ആണ്ടുനേർച്ചക്ക് കൊടിയിറങ്ങി
- Web desk
- Aug 28, 2020 - 15:29
- Updated: Aug 28, 2020 - 15:30
മമ്പുറം: മമ്പുറം സയ്യിദ് അലവി തങ്ങളുടെ 182-ആമത് ആണ്ടുനേർച്ചക്ക് കൊടിയിറങ്ങി. കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ മൂലം ഇത്തവണ ആണ്ടു നേർച്ചയുടെ മുഴുവൻ ചടങ്ങുകളും ഓൺലൈൻ വഴി സംപ്രേക്ഷണം ചെയ്തിരുന്നു. ചടങ്ങുകളിൽ കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് കുറഞ്ഞ ആളുകൾ മാത്രമാണ് പങ്കെടുത്തത്.
സമാപനദിവസം നടക്കാറുള്ള അന്നദാനത്തിന് പകരമായി അരിയും നെയ്യുമടങ്ങുന്ന കിറ്റുകൾ മമ്പുറം മഹല്ലിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്തു.
മഖാം കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങൾക്ക് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടിന് മഖാമിൽ നടന്ന ഖത്മുൽ ഖുർആൻ ദുആ സദസ്സോടെയാണ് നേർച്ചക്ക് വിരാമം കുറിച്ചത്. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment