നമ്മുടെ വീടുകള്‍ രോഗമുക്തമാവട്ടെ
doctചികിത്സയില്‍ മരുന്നിനെക്കാള്‍ രോഗത്തിന്റെ എല്ലാ കാരണങ്ങളെയും കണ്ടെത്തി തിരുത്തുന്നതിന് മുന്‍തൂക്കം നല്‍കുന്ന രീതി ആദ്യകാല ഇസ്‌ലാമിന്റെ മഹാജ്ഞാനികള്‍ക്കുണ്ടായിരുന്നു. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഖുര്‍ആന്‍ ചികിത്സയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഏതാനും മരുന്നുകളെ പരിചയപ്പെടുത്തുന്നുമുണ്ട്. പൂര്‍വകാല ഇമാമുമാരും ഏതാനും ദിവസങ്ങള്‍ രോഗിയോടൊപ്പം കഴിഞ്ഞ് രോഗമുണ്ടാക്കിയ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സാംസ്‌കാരിക കാരണങ്ങളെ കണ്ടെത്തി അവ പരിഹരിക്കാറുണ്ടായിരുന്നു. പത്ര പത്രികാ പരസ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ ഹക്കീംമാരെ കുറിച്ച് തികച്ചും വിപരീതമായ ധാരണയാണ് ലഭിക്കുന്നത്. തരളമനസ്‌കരല്ലാത്തവര്‍ക്ക് ലിംഗോത്തേജനം മരുന്നുകളിലൂടെ ഉറപ്പാക്കുന്നത് ഇണകളോടുള്ള ക്രൂരതയാണെന്ന് ഫ്രാന്‍സിസ് ഫുകുയോമയും മറ്റനേകംപേരും സമര്‍ത്ഥിക്കാറുണ്ട്. അഫ്രോഡെസിയാക്കു(ലിംഗോത്തേജകങ്ങള്‍)കളെ കുറിച്ചുള്ള ആധികാരിക പഠനങ്ങളില്‍ പലതും അവസാനിക്കാറുള്ളത് അഫ്രോഡൈറ്റ് (സ്‌നേഹമൂര്‍ത്തി) മാത്രമാണ് സാധ്യമായ ഒരേയൊരു അഫ്രോഡെസിയാക് എന്ന് പറഞ്ഞുകൊണ്ടാണ്. മഹാജ്ഞാനികളുടെ ഊര്‍ജ്ജം അനേകംപേരെ ജീവിതയോഗ്യരാക്കിത്തീര്‍ക്കാറുണ്ട്. അപ്പോത്തികരി വൈദ്യത്തിലെ എം.ഡി ബിരുദം ഉപേക്ഷിച്ച് ഏറ്റവും കുറഞ്ഞ അളവില്‍ മരുന്ന് ഉപയോഗിക്കുന്ന ഹോമിയോപ്പതി ചികിത്സയ്ക്ക് തുടക്കമിട്ട ഡോ. ഹാനിമാന്‍ അവസാനകാലത്ത് ഊര്‍ജപ്രവാഹത്തിലൂടെയാണ് രോഗശമനം സാധ്യമാക്കിയിരുന്നത്. ജ്ഞാനി, ഉള്‍ക്കാഴ്ചയുള്ളവന്‍, ഭരണാധിപന്‍ എന്നൊക്കെയാണ് ഹക്കീം എന്ന പദത്തിന്റെ അര്‍ത്ഥം. ഈയര്‍ത്ഥങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഹക്കീംമാരില്‍ ഒരാള്‍ മദ്രാസിലെ സാന്തോം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. ഫസലുറഹ്മാന്‍ ആയിരിക്കും. മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍നിന്ന് അലോപ്പതിയില്‍ ബിരുദാനന്ദര ബിരുദവും ഹോമിയോപ്പതിയിലും ഉന്നത ബിരുദവും നേടിയ ഡോ. ഫസ്ല്‍ മരുന്നില്ലാതെയാണ് ഇപ്പോള്‍ രോഗങ്ങളെ സുഖപ്പെടുത്തുന്നത്. രോഗവിമുക്തിക്ക് പഥ്യവും പ്രാര്‍ത്ഥനയും മതിയെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. മനസ്സിനെ മുരടിപ്പിക്കുന്ന ആധി, വ്യസനം, ദേഷ്യം, ഭയം വിഷാദം, അഹന്ത എന്നിവയില്‍നിന്നാണ് രോഗങ്ങള്‍ തുടങ്ങുന്നതെന്ന് ഡോ. ഫസ്ല്‍ പറയുന്നു. ആധി ആമാശയത്തിന്റെ ദഹനശേഷിയെ കുറക്കുന്നു. അതുകാരണം ഭക്ഷണം കൂടുതല്‍ സമയം ആമാശയത്തില്‍ തങ്ങുന്നു. ഭക്ഷണം ചീഞ്ഞളിയുകയും പുളിക്കുകയും ചെയ്യുന്നു. ഭക്ഷണദഹനത്തിലൂടെയാണ് ശരീത്തിന് വിഭിന്ന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഇന്ധനമായ ഗ്ലൂക്കോസ് ലഭിക്കുന്നത്. പുളിയും ഭക്ഷണവും ആമാശയത്തില്‍ അധികനേരം തങ്ങി അനുയോജ്യമല്ലാത്തതുമാകുന്നു. പാന്‍ക്രിയാസ്, ഗ്ലുക്കോസിന്റെ ദഹനത്തിനാവശ്യമായത്ര ഇന്‍സുലിന്‍ പുറത്തുവിടുകയില്ല. സുര്‍ക്ക, പുളി, ചെറുനാരങ്ങ, തക്കാളി എന്നിവയും ആമാശയത്തിലെത്തി. ഉടനെ പുളിക്കുന്നു. പാല്‍, തൈര്, മോര്, ചായ, കാപ്പി, പാല്‍ കൊണ്ടുള്ള മധുര പലഹാരങ്ങള്‍, ഐസ്‌ക്രീം, ലഹരിപാനീയങ്ങള്‍ എന്നിവയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളാണ്. മുന്തിരി, കൈതച്ചക്ക, ഓറഞ്ച് എന്നിവയും പുളിരസമുള്ളവയാണ്. പൂര്‍ണമായും സ്വാഭാവികമായി വളര്‍ന്നവയാണെങ്കില്‍ പുളിരസമുണ്ടാവില്ല. ലാബോറട്ടറി പരിശോധനകളിലൂടെയും എം.ആര്‍.ഐ തുടങ്ങിയവയിലൂടെയും നടക്കുന്ന രോഗനിര്‍ണയം യഥാര്‍ത്ഥ നേരത്തെ അതിന്റെ ഊര്‍ജരൂപത്തില്‍ കാണിക്കുന്നില്ല. ഒരു രോഗത്തെ ഇല്ലാതാക്കണമെങ്കില്‍ അതിന്റെ രോശക്തിയെ നീക്കി ജീവശക്തിയെ അതിനുമേല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഡോ. ഫസ്ല്‍ പറയുന്നു. സ്വയം സൃഷ്ടിക്കുകയും സ്വയം നിലനിര്‍ത്തുകയും ചെയ്യുന്ന ജീവശക്തിയെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിനറിയില്ല. അദൃശ്യമായ രോഗശക്തിയെ കുറിച്ചും അതിനറിയില്ല. ശാന്തമായി ഇരുന്ന് രോഗശക്തിയെ കുത്തനെ കുറക്കനും ഉണ്ടായിവരുന്ന ഓരോ രോഗത്തെയും ദുര്‍ബലമാക്കാനും ശ്രമിക്കൂ. ഇങ്ങനെ ജീവിക്കുകയാണെങ്കില്‍ രോഗശക്തിയെ നശിപ്പിക്കാന്‍ വേണ്ട ജീവശക്തിയെ ശരീരം ശക്തമാക്കുകയും നിലനിര്‍ത്തുകയും ചെയ്യും. സ്രഷ്ടാവില്‍നിന്ന് എല്ലാ നന്മകളും ആവശ്യപ്പെടുക എന്ന ഹൃദയത്തിന്റെ സവിശേഷത ഓരോരുത്തരിലുമുണ്ട്. അവന്‍തന്നെയാണ് ഇതും നല്‍കിയത്. ഓരോരുത്തരും ആരോഗ്യവാന്‍മാരാവണമെന്ന ശബ്ദം എല്ലാവരുടെയും ഹൃദയത്തിനകത്തുണ്ട്. സ്രഷ്ടാവിനെ തോല്‍പ്പിക്കാതിരിക്കുക, വിശ്വാസത്തിലും ക്ഷമയിലും ദൃഢചിത്തരാവണമെങ്കില്‍ അതു തന്നെ കൂടുതല്‍ കൂടുതല്‍ തേടുക. ക്ഷമയോടെയുള്ള പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ഉയരുമ്പോള്‍ അല്ലാഹു കൂടുതല്‍ അടുക്കുന്നു. അവന്‍ കൃപയും സമൃദ്ധിയും ചൊരിയുന്നു. രോഗങ്ങള്‍ പൂര്‍ണമായും മാറിക്കിട്ടണമെന്ന് രോഗികളുടെ മനസ്സ് പറയാറുണ്ട്. അവരുടെ തന്നെ തലച്ചോറിലുള്ള അറിവാണ് അതിനു തടസ്സമായി നില്‍ക്കുന്നത്. ലോകമെങ്ങും ചികിത്സയില്ലെന്ന് അത് പറയുന്നു. മനസ്സിനെ വിശ്വസിക്കൂ സ്രഷ്ടാവിനെ വിശ്വസിക്കൂവെന്ന് ഡോ. ഫസ്ല്‍ പറയുന്നുണ്ട്. മനസ്സ് അല്ലാഹുവിന്റെ വസതിയാണ്. നിങ്ങളും അവിടെയാണെന്ന് വിശ്വസിക്കൂ. നേരിയ സംശയം നിങ്ങളിലുണ്ടെങ്കില്‍ എല്ലാം നഷ്ടമാകും. നിലവിലുള്ള ശാസ്ത്രം നഷ്ടങ്ങളിലേക്കാണ് മിക്കപ്പോഴും കൊണ്ടുപോകുന്നത്. പ്രകൃതിയെപ്പോലെ മനുഷ്യനും സ്രഷ്ടാവിനോട് വിധേയനാവണം. അവന്റെ ആനുകൂല്യത്തില്‍ പ്രപഞ്ചത്തില്‍ കഴിയാനാവണം. മനുഷ്യഹൃദയത്തിലേക്ക് അല്ലാഹു അയച്ച നന്മകളെ വിശ്വസിക്കൂ. ഹൃദയം എന്നതുകൊണ്ട് മനസ്സിനെയാണ് ഉദ്ദേശിച്ചത്. ഊര്‍ജോല്‍പ്പാദനശേഷിയിലൂടെ മനസ്സാണ് ജീവോര്‍ജത്തെ നിയന്ത്രിക്കുന്നത്. ജീവിതത്തെ ജീവസുറ്റതാക്കുന്നത് ഈ ക്രിയാത്മക ശക്തിയാണ്. രാസവളങ്ങളിലൂടെയും കീടനാശിനികളിലൂടെയും വിഷയമയമായ ഭക്ഷണം ആമാശയത്തില്‍ പൂര്‍ണമായി ദഹിക്കില്ലെന്നും അവ പ്രമേഹത്തിനിടയാകുമെന്നും ഡോ.ഫസ്ല്‍ പറയുന്നു. പോഷക സമൃദ്ധിക്കായുപയോഗിക്കുന്ന രാസവിറ്റാമിനുകളും അയഡിനും കാല്‍സ്യവും സമൃദ്ധിക്കായുപയോഗിക്കുന്ന സമാന ഫലങ്ങളാണുണ്ടാക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മലബന്ധമുള്ളവരിലാണ് കൂടുതല്‍ കാണുന്നത്. മലബന്ധത്തിനു കാരണമാകുന്ന ആമാശയ ദഹനക്കുറവും ഗ്യാസ് പ്രശ്‌നവും പരിഹരിക്കാതെ രക്തസമ്മര്‍ദ്ദം ഭേദമാകില്ല. മലബന്ധത്താല്‍ രക്തക്കുഴലിലൂടെ ഗ്യാസ് ഹൃദയത്തിലെത്തിയാല്‍ കൂടുതല്‍ ഭവിഷ്യത്തുകളുണ്ടാകുന്നതിനാല്‍ ഹൃദയത്തിലെയും രക്തക്കുഴിലുകളിലെയും മര്‍ദ്ദം കൂടി അതിനെ ദ്രാവകരൂപത്തിലാക്കുകയാണെന്ന് ഡോ. ഫസ്ല്‍ പറയുന്നു. ശരീരത്തിന്റെ അനേകം ഭാഗങ്ങളില്‍ കോശസമൂഹങ്ങളും അവയവങ്ങളും അയഞ്ഞുകിടക്കുന്നുണ്ട്. മര്‍ദ്ദം കുറവായിരിക്കുന്ന ഇത്തരം ഭാഗങ്ങളില്‍ ദ്രാവകരൂപത്തിലായ ഗ്യാസ് വീണ്ടും വാതക രൂപത്തിലാകുന്നു. അതിനെ വീണ്ടും ദ്രാവകരൂപത്തിലാക്കാന്‍ ഈ കോശസമൂഹങ്ങളും മസിലുകളും സമ്മര്‍ദ്ദം ചെലുത്തുന്നു. അതിനായുള്ള വലിച്ചിലും പിഴിച്ചിലും കടുത്ത വേദനയുണ്ടാക്കുന്നു. ഗ്യാസുണ്ടാക്കുന്ന ഭക്ഷണമായ ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ ഇത്തരം വേദനകള്‍ കൂടാറുണ്ട്. സസ്യഭക്ഷണങ്ങള്‍ ഗ്യാസ് ഉണ്ടാക്കുമെന്നതിനാല്‍ ഒരു പരിധിവരെ ഒഴിവാക്കുക. മാംസം, കോഴി, മത്സ്യം തുടങ്ങിയവ കഴിക്കുക. മാനസിക ഞെരുക്കമാണ് ഹൃദയബ്ലോക്കുണ്ടാക്കന്നത്. ഭയത്താലുള്ള ബ്ലോക്ക് വളരെ പതുക്കെയാണുണ്ടാകുന്നത്. ആധിയും ദുഃഖവും വളരെ പതുക്കെ ഒരു സൂചനയുമില്ലാതെ നിശ്ശബ്ദ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ശാന്തിയും ആത്മസംയമനവും നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഇലാഹീ കൃപയാല്‍ ശാന്തിയോട് നമുക്ക് സത്യസന്ധത പുലര്‍ത്താം. ജൈവ വിഷത്തെയും രാസവിഷത്തെയും ചര്‍മത്തിലൂടെയും വ്യക്കയിലൂടെയും ശരീരം പുറന്തള്ളാറുണ്ട്. വൃക്ക അതിന്റെ പ്രവര്‍ത്തനത്തെ ഏറ്റവും കുറഞ്ഞ അളവില്‍ തകരാറിലാക്കുന്ന വസ്തുക്കളോട് പോലും അമിതമായി പ്രതികരിക്കാറുണ്ട്. വൃക്ക തകരാറിന്റെ ആദ്യകാല സൂചനകളായി എല്ലുകളുടെ ദൗര്‍ബല്യവും കാല്‍മുട്ട് വേദനയും വലിയ എല്ലുകളിലെ വേദനയും ഉറക്കെ അസ്വസ്ഥതകളും ഇടക്കിടെയുള്ള പനിയുമുണ്ടാകുന്നു. പതുക്കെ എല്ലാ ഭക്ഷണങ്ങളോടുമുള്ള വെറുപ്പും ഛര്‍ദ്ദിയും രക്തസമ്മര്‍ദ്ദത്തില്‍ കുത്തനെയുള്ള വര്‍ധനവുമുണ്ടാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter