ഡൽഹിയിലെ കലാപത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഒഐസി
റിയാദ്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ അന്താരാഷ്ട്ര രാജ്യങ്ങളുടെ വേദിയായ ഐക്യരാഷ്ട്രസഭ ശക്തമായി രംഗത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് (ഒഐസി) രംഗത്തെത്തി.

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ അനുശോചിക്കുന്നു എന്ന് അറിയിച്ച്‌ ഒഐസി ട്വീറ്റ് ചെയ്തു. മുസ്‌ലിംകളുടെ കൈവശമുള്ള വസ്തുവകകള്‍ക്ക് നേരെയും പള്ളികള്‍ക്കു നേരെയുമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചെന്നും നിരപരാധികളായവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നും ഒഐസി ട്വീറ്റ് ചെയ്തു. അക്രമത്തെ നികൃഷ്ടം എന്ന് വിശേഷിപ്പിച്ച ഒഐസി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുശോചനവും അറിയിച്ചു. കലാപത്തിൽ പങ്കാളികളായ മുഴുവൻ അക്രമികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മുസ്‌ലിംകളുടെയും അവരുടെ സ്വത്തുക്കളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാവണമെന്നും ഒഐസി ട്വീറ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter