ഡൽഹി കലാപം: മരണം 42  രാത്രിയിൽ കാവലിരുന്ന് മുസ്‌ലിം പ്രദേശങ്ങൾ
ന്യൂഡൽഹി: ഒരാഴ്ചയായി ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. അക്രമങ്ങൾ കുറഞ്ഞെങ്കിലും വടക്കുകിഴക്കൻ ഡൽഹി ഇനിയും സാധാരണ നിലയിൽ എത്തിയിട്ടില്ല. കലാപ ബാധിത പ്രദേശങ്ങളിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ആളുകൾ ഇപ്പോഴും പുറത്തിറങ്ങാൻ മടിക്കുകയാണ് സീമാപൂർ മുതൽ ശിവവിഹാർ വരെയുള്ള പ്രദേശങ്ങളിൽ ശ്മശാനമൂകതയാണ് അനുഭവപ്പെടുന്നത്. ഡൽഹിയിലെ മറ്റു മുസ്‌ലിം പ്രദേശങ്ങളും അതീവ ജാഗ്രതയിൽ തന്നെയാണുള്ളത്. നിസാമുദ്ദീൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രാത്രികളിൽ നാട്ടുകാർ തന്നെ കാവലിരിക്കുന്ന പ്രവണതയാണുള്ളത്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിന്റെ പ്രതീകമായി മാറിയ ഷഹീൻ ബാഗിലും സമാന കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കലാപം പൂർണമായും അവസാനിക്കാത്ത പരിതസ്ഥിതി മുൻ നിർത്തി കലാപ ബാധിത പ്രദേശത്തെ ഗുരുദ്വാരകളിൽ അഭയകേന്ദ്രം തുറന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയ ആസൂത്രണമാണ് ഡൽഹി കലാപത്തിൽ ഉണ്ടായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അക്രമം ഉണ്ടാക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സംഘ്പരിവാർ തയ്യാറാക്കിയിരുന്നുവെന്നും ഹിന്ദു വീടുകളിൽ മാത്രം കൊടിയുൾപ്പെടെ അടയാളങ്ങൾ സ്ഥാപിച്ചുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter