പ്രമുഖ ഈജിപ്ത് പണ്ഡിതന്‍ താരിഖ് അല്‍ ബിശ്‌രി അന്തരിച്ചു
കൈറോ: പ്രമുഖ ഈജിപ്ത് പണ്ഡിതനും ചിന്തകനുമായ താരിഖ് അല്‍ ബിശ്‌രി നിര്യാതനായി. കൊറോണ ബാധിതനായിരുന്ന അദ്ദേഹത്തിന് 88 വയസ്സായിരുന്നു. നിയമം, ചരിത്രം, തത്വശാസ്ത്രം, രാഷ്ട്ര മീമാംസ തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഈജിപ്ത്യന്‍ വിപ്ലവാനന്തരം ഭരണഘടനാ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു.
1933 ല്‍ പണ്ഡിത കുടുംബത്തിലായിരുന്നു അല്‍ ബിശ്‌രിയുടെ ജനനം. വല്യുപ്പ സലീമുല്‍ ബിശ്‌രി നാലു വര്‍ഷക്കാലം ശൈഖുല്‍ അസ്ഹറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് ഫത്താഹ് അല്‍ ബിശ്‌രി അപ്പീല്‍ കോടതിയില്‍ പ്രസിഡന്റായിരുന്നു. 1998 ല്‍ കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം സ്‌റ്റേറ്റ് കൗണ്‍സിലില്‍ 1998 ല്‍ വിരമിക്കുന്നത് വരെ സേവനം ചെയ്തു.
1967 കളില്‍ തുടങ്ങിയ അദ്ദേത്തിന്റെ എഴുത്ത് ജീവിതം മരണം വരെ തുടര്‍ന്നു. രിഹ്‌ലത്തുത്തജ്ദീദ് ഫീ തശ്‌രീഇല്‍ ഇസ്‌ലാമീ ആണ് ആദ്യ കൃതി. അല്‍ ഹറകത്തുസ്സിയാസ്സിയഃ ഫീ മിസ്‌റ, ബൈനല്‍ ഇസ്‌ലാമി വല്‍ അറൂബ തുടങ്ങിയവ പ്രധാന കൃതികളാണ്.