ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ റോക്കറ്റ് ആക്രമണം
ബാഗ്ദാദ്: ഇറാൻ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന ജനറൽ കാസിം സുലൈമാനിയെ വധിച്ചതിനെ തുടർന്ന് ഇറാനും അമേരിക്കക്കുമിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ അവസാനിക്കാതെ പശ്ചിമേഷ്യ. നേരത്തെ അമേരിക്കൻ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നാലെ ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ അമേരിക്കന്‍ എംബസിക്കു നേരെ ഞായറാഴ്ച റോക്കറ്റ് ആക്രമണം നടന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എംബസിക്കടുത്ത് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തു. ടിഗ്രിസ് നദിയുടെ കരയില്‍ നിന്നാണ് ശബ്ദം കേട്ടത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ മിക്കതും അവിടെയാണ്. ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. സൈനിക ആസ്ഥാനത്തിന് നേരെ നടന്ന ഇറാനിയൻ ആക്രമണത്തിനുശേഷം മേഖല ആശ്വാസത്തിലേക്ക് നീങ്ങിയിരുന്നു. യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നതിനെ തുടർന്നാണ് സംഘർഷസാധ്യതക്ക് അയവ് വന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter