എന്‍.ഐ.എക്കും യു.എ.പി.എക്കുമെതിരെ മുസ്‌ലിം എം.പിമാര്‍ മാത്രമാണ് വോട്ട് ചെയ്തതെന്നത് ദുഖകരമാണ് :ഉവൈസി

എന്‍.ഐ.എ, യു.എ.പി.എ എന്നീ ബില്ലുകളുടെ ഭേതഗതിക്കെതിരെ ലോക്‌സഭയില്‍ മുസ്‌ലിം എം.പിമാര്‍ മാത്രമാണ് വോട്ട് ചെയ്തതെന്നത് ദുഖകരമാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസുല്‍  ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.

ഉവൈസിക്ക് പുറമെ അദ്ധേഹത്തിന്റെ പാര്‍ട്ടിയിലെ എം.പിയായ ഇംതിയാസ് ജലീല്‍,ഹാജി ഫസലുര്‍ഹ്മാന്‍(ബി.എസ്.പി), നവാസ്ഗനി, ഇ.ടി മുഹമ്മദ് ബഷീര്‍,പികെ കുഞ്ഞാലിക്കുട്ടി(ലീഗ്), ഹസനൈന്‍ മസൂദി(നാഷണല്‍ കോണ്‍ഫറന്‍സ്) ബദ്‌റുദ്ധീന്‍ അജ്മല്‍(എ.യു.ഡി.എഫ്) എന്നിവരാണ് യു.എ.പി.എ ബില്‍ ഭേതഗതിക്കെതിരെ വോട്ട് ചെയ്തത്. 8 നെതിരെ 287 വോട്ടകള്‍ക്കാണ് യു.എ.പിഎ ബില്‍ ഭേതഗതി പാസ്സായത്‌

എന്‍.ഐ.എ ബില്ലിനെതിരെ മുസ് ലിമല്ലാത്ത എം.പിമാര്‍ ആരും എതിര്‍ത്തില്ലെന്നും ഉവൈസി പ്രതികരിച്ചു. എന്‍.ഐ.എ ഭേതഗതി ബില്ലുമായി ബന്ധപ്പെട്ട് അമിത് ഷായും ഉവൈസിയും നേര്‍ക്ക് നേര്‍ പോരാടിയും വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter