മുസ്‌ലിം എം.ല്‍.എയോട് ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി മന്ത്രി

മുസ്‌ലിം എം.എല്‍.എയോട് ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡിലെ ബി.ജെ.പി മന്ത്രി.

ജാര്‍ഖണ്ഡിലെ ബി.ജെ.പി മന്ത്രി സി.പി സിംഗാണ് കോണ്‍ഗ്രസ് മുസ്‌ലിം എം.എല്‍.എയായ ഇര്‍ഫാന്‍ അന്‍സാരിയോട് ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചത്.
ജാര്‍ഖണ്ഡിലെ നഗരവികസന വകുപ്പ് മന്ത്രിയാണ് സി.പി സിംഗ്. നിയമസഭക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ സാനിധ്യത്തിലായിരുന്നു സംഭവം.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്, 
ഇമ്രാന്‍ ഭായി ഒരു തവണ ജയ്ശ്രീരാം വിളിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, ഇമ്രാന്റെ മുന്‍ഗാമികള്‍ രാമന്റെ ആളുകളായിരുന്നുവെന്നും ബാബറിന്റെ ആളുകള്‍ ആയിരുന്നില്ലെന്നും മന്ത്രി പറയുന്നു.മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഇമ്രാന്‍ സിംഗിനോട് തിരിച്ചടിക്കുന്നതും വാക്കേറ്റവും വീഡിയോവില്‍ കാണി്ക്കുന്നുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter