കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി ലെഫ്. ഗവര്‍ണർ: എതിർപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ശ്രീനഗർ: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി ലെഫ്. ഗവര്‍ണര്‍ ജി സി മുര്‍മു. മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ലെഫ്. ഗവര്‍ണര്‍ അറിയിച്ചത്.

എന്നാൽ ലെഫ്. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിക്കാനും പ്രഖ്യാപിക്കാനുമുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ദ ഹിന്ദുവിന് നൽകിയ പ്രതികരണത്തിലാണ് രൂക്ഷവിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അല്ലാത്ത മറ്റ് അധികാര കേന്ദ്രങ്ങള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമായിരിക്കില്ലെന്നും കമ്മീഷന്‍ പറയുന്നു. ഇത് ഭരണഘടനാപരമായ അധികാരങ്ങളിലുള്ള ഇടപെടലാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. "കാലാവസ്ഥ, പ്രദേശിക ഉത്സവങ്ങള്‍, ഓരോപ്രദേശത്തേയും സാഹചര്യങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിക്കാനാകൂ. " കമ്മീഷൻ വ്യക്തമാക്കി. . കോവിഡ് വ്യാപനം മൂലം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ കമ്മീഷന്‍ പരിഗണിച്ചിരുന്നെങ്കിലും കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇത് പിനവലിക്കുകയായിരുന്നു. 2018 ജൂണ്‍ മുതല്‍ ജമ്മു കാശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ്. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയും (ആര്‍ട്ടിക്കിള്‍ 370) സംസ്ഥാന പദവിയും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതേ തുടർന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള ഭൂരിഭാഗം കാശ്മീരി രാഷ്ട്രീയ നേതാക്കളേയും ആറ് ഏഴ് മാസത്തോളം സർക്കാർ തടവില്‍ വെച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter