കോവിഡ് വ്യാപനം തുടരുന്നത് സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ഇറാൻ പരമോന്നത നേതാവ്
തെഹ്റാൻ: രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണെങ്കിൽ സമ്പദ്‌വ്യവസ്ഥ തകരുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ മുന്നറിയിപ്പുനൽകി. ഇറാനിലെ ഖുമ്മിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ശേഷം വ്യാപനം ഇപ്പോഴും കുറഞ്ഞിട്ടില്ല.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആവശ്യസാധനങ്ങൾ അല്ലാത്ത മുഴുവൻ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും ഏപ്രിലോടെ സാമ്പത്തിക രംഗം വൻ തകർച്ച നേരിട്ടതോടെ നിയന്ത്രണങ്ങൾ എടുത്തു കളയുകയായിരുന്നു. ഇതേതുടർന്ന് രോഗവ്യാപനം വർദ്ധിച്ചു. കോവിഡ് മൂലം സമ്പദ്‌വ്യവസ്ഥ തകരുന്നത് തടയാൻ കാര്യമായി എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ന്യായാധിപന്മാരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പരമോന്നത നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

2018 ൽ യുഎസ് പ്രസിഡന്റ് ട്രംപ് ആണവ കരാറിൽ നിന്ന് പിന്മാറുകയും ഉപരോധം പുനരാരംഭിക്കുകയും ചെയ്തതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയത്. എണ്ണ കയറ്റുമതി തടയുകയും ബാങ്കിംഗ് മേഖലയെ ദുർബലമാക്കുകയും ചെയ്തതോടെ ഇറാൻ സമ്പദ്‌വ്യവസ്ഥ കൂപ്പു കുത്തുകയായിരുന്നു. ഇറാനിൽ 2,20,180 പേർക്കാണ് ആകെ കൊറോണ ബാധിച്ചിരിക്കുന്നത്. 10,364 പേർ മരണപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter