ജമ്മുകശ്മീരിൽ 2 ജി ഇന്റർനെറ്റ് സേവനങ്ങൾ തുടരാൻ സർക്കാർ തീരുമാനം
- Web desk
- Mar 28, 2020 - 04:30
- Updated: Mar 28, 2020 - 13:10
ന്യൂഡൽഹി: ജമ്മുകശ്മീരിൽ 2 ജി സേവനങ്ങൾ ഏപ്രിൽ 3 വരെ ദീർഘിപ്പിച്ച് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കാബ്റ ഉത്തരവിറക്കി. പോസ്റ്റ്പെയ്ഡ് പ്രീപെയ്ഡ് സിം കാർഡുകൾ വഴിയും ഡാറ്റ ലഭ്യമാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്.
കഴിഞ്ഞ ജനുവരിയിൽ
ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ നിയന്ത്രണങ്ങളോടെ കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാൽ വേഗം കുറവുള്ള 2 ജി ടെക്നോളജിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
അതേസമയം കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ 4 ജി ഇന്റർനെറ്റ് കശ്മീരിൽ പുനഃസ്ഥാപിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല അടക്കം നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ അനുവദിക്കുന്ന 2 ജി സേവനങ്ങൾ തന്നെ തുടരാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment