ഇഫ്താര്‍ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഇഫ്താര്‍ സംഗമം രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരി രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നിയസമഭാ കോംപ്ലക്സിലെ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യാതിഥിയായി. 

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ പി ബാലന്‍, ഇ ചന്ദ്രശേഖരന്‍, ഇ പി ജയരാജന്‍, എം എം മണി, കെ കെ ഷൈലജ, കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, പി ജെ ജോസഫ്, ജോസ് കെ മാണി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, ജമാഅത്ത് ഇസ്ലാമി സംസ്ഥാന അമീര്‍ എം ഇ അബ്ദുല്‍ അസീസ്, പാളയം ഇമാം ഷൂഹൈബ് മൗലവി, വള്ളക്കടവ് ചീഫ് ഇമാം അബ്ദുല്‍ ഗഫൂര്‍ മൗലവി, പൂന്തുറ ഇമാം അബു ഇയാന്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, കേശവദാസപുരം ഇമാം പാനിപ്ര ഇബ്രാഹിം മൗലവി, ചാല ഇമാം അമീന്‍ മൗലവി, ബഷീര്‍ മൗലവി, വിഴിഞ്ഞം ഇമാം സഈദ് മൗലവി, ഓര്‍ത്തോഡക്സ് സഭാ മെത്രോപ്പൊലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ്, തിരുവനന്തപുരം അതിരൂപത വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേര, മാര്‍ത്തോമസഭ തിരുവനന്തപുരം- കൊല്ലം ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പാ, ഫാ.അബ്രഹാം തോമസ് (ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്റര്‍), സിഎസ്‌ഐ സൗത്ത് കേരളാ മഹായിടവക ബിഷപ്പ് മോസ്റ്റ് റവ.ധര്‍മരാജ് റസാലം, സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രല്‍ വികാരി ഫാ.സക്കറിയാ, തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഫാ.വി വൈ ദാസപ്പന്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസി, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സെക്രട്ടറി കെ എ ഷഫീഖ്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബഹ്റ, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, വിജിലന്‍സ് ഡിജിപി അനില്‍ കാന്ത്, നിയുക്ത എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter