പ്രമുഖ സുഡാനി പണ്ഡിതൻ   ഷെയ്ഖ് മുഹമ്മദ് അഹമ്മദ് ഹസൻ വിട പറഞ്ഞു
ഖാർത്തൂം: പ്രമുഖ സുഡാനി പണ്ഡിതനും വാഗ്മിയും പ്രബോധകനുമായ ഷെയ്ഖ് മുഹമ്മദ് അഹമ്മദ് ഹസൻ വിടവാങ്ങി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ടെലിവിഷനുകളിലെ പരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം ആളുകളുടെ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന വാക്കുകൾകൊണ്ട് വിസ്മയം സൃഷ്ടിച്ച പ്രബോധകനായിരുന്നു. അദ്ദേഹത്തിന്റെ ടിവി പരിപാടികൾക്ക് വലിയ പ്രേക്ഷ സാന്നിധ്യവുമുണ്ടായിരുന്നു.

കിഴക്കൻ സുഡാനി പ്രവിശ്യയിൽ ജനിച്ച അദ്ദേഹം സുഡാനിൽ നിന്ന് പ്രാഥമിക പഠനങ്ങൾ കരസ്ഥമാക്കിയതിനുശേഷം ഉപരിപഠനത്തിനായി ഈജിപ്തിൽ എത്തുകയും അലക്സാണ്ട്രിയയിലെ മതസ്ഥാപനങ്ങളിൽ പഠനം നടത്തുകയും ചെയ്തു. 1982 ലാണ് ആദ്യമായി അദ്ദേഹം ടിവി ഷോകളിൽ പ്രത്യക്ഷപ്പെടുന്നത്. "അദ്ദീനു അന്നസീഹ" എന്ന പരിപാടിയായിരുന്നു അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. തുടർന്നിങ്ങോട്ട് മരണപ്പെടുന്നത് വരെ ടെലിവിഷനുകളിലൂടെ ദീനീ പ്രബോധനത്തിന്റെ സുവർണ്ണ വാതിലുകൾ അദ്ദേഹം പ്രേക്ഷകർക്കു മുന്നിൽ തുറന്നിട്ടു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മുസ്‌ലിം സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. ആഗോള മുസ്‌ലിം പണ്ഡിത കൂട്ടായ്മ (ഇന്റർനാഷണൽ യൂണിയൻ ഫോർ മുസ്‌ലിം സ്കോളേഴ്സ്) അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. നിസ്വാർത്ഥനായ ഒരു പണ്ഡിതനെയാണ് മുസ്‌ലിം ലോകത്തിന് നഷ്ടപ്പെട്ടതെന്നും സംഘടന തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter