കശ്മീരിൽ  തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കം
ജമ്മു: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും കേന്ദ്ര ഭരണപ്രദേശമായി മാറ്റുകയും ചെയ്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് തുടക്കമായി. ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (ഡി.ഡി.സ) തെരഞ്ഞെടുപ്പിനാണ് ഇന്നു തുടക്കമായത്. ആദ്യ 8 ഘട്ടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 1475 സ്ഥാനാര്‍ഥികളാണുള്ളത്. പ്രധാന പാര്‍ട്ടികളുടെ സഖ്യമായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍, ബി.ജെ.പി, മുന്‍ ധനമന്ത്രി അല്‍ത്താഫ് ബുഖാരി രൂപീകരിച്ച അപ്‌നി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്.

നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ചേർന്ന് കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണം എന്ന ലക്ഷ്യം മുന്നോട്ടു വെച്ച് രൂപം നൽകിയതാണ് ഗുപ്കാര്‍ സഖ്യം. ബുഖാരിയുടെ പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സഖ്യം ആരോപിക്കുന്നു. ജമ്മുവിലും കശ്മീരിലും 140 സീറ്റുകള്‍ വീതമായി 280 ഡി.ഡി.സി സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter