അസര്‍ബൈജാന്‍-അര്‍മേനിയ സംഘര്‍ഷം  സമാധാന പരമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കണം- സൗദി അറേബ്യ
റിയാദ്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ട അസര്‍ബൈജാന്‍-അര്‍മേനിയ രാജ്യങ്ങള്‍ക്കിടയില്‍ സമാധാന ആഹ്വാനവുമായി സഊദി അറേബ്യ. സമാധാന പരമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സ്ഥിതിഗതികള്‍ വളരെയധികം ശ്രദ്ധയോടെയും ഉത്കണ്ഠയോടെയുമാണ് രാജ്യം നോക്കി കാണുന്നതെന്നും സൗദി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുകയും സുരക്ഷാ സമിതി പ്രമേയങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘര്‍ഷം പരിഹരിക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. നാഗൊര്‍ണൊ- കരാബാഖ് തര്‍ക്ക മേഖലക്കായി പഴയ സോവിയറ്റ് യൂനിയന്‍ രാജ്യങ്ങളായ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ യുദ്ധം രണ്ടാം ദിവസവും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തില്‍ ഞായറാഴ്ച മാത്രം 23 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേല്‍ക്കുയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter