18 വയസ്സിനു താഴെയുള്ളവർക്ക്  സൗദിയിൽ വധശിക്ഷ നിർത്തലാക്കി
റിയാദ്: കുറ്റവാളികള്‍ക്ക് ചാട്ടവാറടി നിര്‍ത്തലാക്കുകയും പകരം ജയില്‍ ശിക്ഷയും പിഴയും നൽകാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെ 18 വയസ്സിനു താഴെയുള്ളവർക്ക് സൗദി അറേബ്യ വധശിക്ഷ നിരോധിച്ചു. ചാട്ടവാറിന് സമാനമായി 18 വയസ്സിനു താഴെയുള്ളവർക്ക് വധശിക്ഷക്കു പകരം തടവ് ശിക്ഷയാണ് നൽകുക. പരമാവധി 10 വർഷം വരെ നൽകപ്പെടുന്ന ശിക്ഷ ജയിലുകൾക്ക് പകരം ജുവനൈൽ ഹോമിൽ വെച്ചായിരിക്കും. സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാൻ കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്കരണത്തിന്റെ വിപുലീകരണമായാണ് പുതിയ രണ്ട് തീരുമാനങ്ങളുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter