ഇസ്‌റാഈലിനെ ബഹിഷ്‌കരിച്ച് നടപ്പാക്കിയ നിയമം റദ്ദാക്കി യുഎഇ
അബുദാബി: ഇസ്രായേൽ- യുഎഇ നയതന്ത്ര ബന്ധം ആരംഭിച്ചതോടെ ഇസ്‌റാഈലിനെ ബഹിഷ്‌കരിച്ച് പ്രഖ്യാപിച്ച നിയമം യുഎഇ റദ്ദാക്കി. ഇസ്‌റാഈലിനെ അകറ്റി നിര്‍ത്തുന്നതിനായി 1972 ല്‍ കൈകൊണ്ട ഇസ്‌റാഈല്‍ ബഹിഷ്ക്കരണ നിയമമാണ് യുഎഇ ഭരണാധികാരി ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ മരവിപ്പിച്ചത്.

ബഹിഷ്‌കരണ നിയമം റദ്ദാക്കിയ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്‌റാഈലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഇസ്‌റാഈല്‍ പൗരന്മാരുമായോ സ്ഥാപനങ്ങളുമായോ സാമ്ബത്തിക, വാണിജ്യ മേഖലകളിലും മറ്റു ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനും കരാറുകള്‍ ഒപ്പുവെക്കാന്‍ സാധിക്കും. നയതന്ത്ര ബന്ധം ആരംഭിച്ചതിനെ തുടർന്ന് ഇസ്‌റാഈലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം തിങ്കളാഴ്ച്ച അബുദാബിയിലെത്തും. ടെല്‍അവീവില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter