സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അനുവദിക്കില്ല - എസ് കെ എസ് എസ് എഫ്
- Web desk
- Dec 29, 2020 - 07:01
- Updated: Dec 29, 2020 - 07:01
കാസർഗോഡ് ചാനടുക്കത്ത് എസ് കെ എസ് എസ് എഫ് പതാക ദിനത്തിൻ്റെ ഭാഗമായി ഉയർത്തിയ പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച നടപടി പ്രതിഷേധാർഹമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പ്രസ്താവനയിൽ പറഞ്ഞു. നിരവധി കാലങ്ങളായി സമാധാനപരമായി പ്രദേശത്ത് സംഘടന പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ മാന്യമല്ലാത്ത രീതിയിൽ ഇതിനെ കൈകാര്യം ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകരുടെ രീതി അംഗീകരിക്കാൻ കഴിയില്ല. വിഷയം പരിഹരിക്കാൻ പോലീസ് ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ പതാക പുന:സ്ഥാപിക്കാൻ നടപടിയുണ്ടാവണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment