ഹാജിമാർ മിനായിൽ: ഈ വർഷത്തെ ഹജ്ജിന് തുടക്കം
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 25 ദശലക്ഷം ജനങ്ങൾ സംഗമിച്ചിരുന്ന ഹജ്ജിൽ നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ചുള്ള ഈ വർഷത്തെ ഹജ്ജിന് തുടക്കമായി. കൊറോണ വൈറസ് വ്യാപനം മൂലം ഇത്തവണ സൗദി അറേബ്യയിലുള്ള ആയിരത്തിലേറെ തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ചാണ് നടക്കുന്നത്. ചരിത്രത്തിലെ വളരെ അപൂർവ്വമായി മാത്രം നടന്ന ഹജ്ജുകളെയാണ് ഈ വർഷത്തെ ഹജ്ജ് ഓർമിപ്പിക്കുന്നത്.

കര്‍ശനമായ ആരോഗ്യ സുരക്ഷാ നിരീക്ഷണത്തിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലേറെ തീര്‍ത്ഥാടകര്‍ ഒരാഴ്ച മുമ്പേ മക്കയിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ക്വാറന്റയിൻ പൂർത്തിയാക്കിയാണ് തീര്‍ത്ഥാടകര്‍ ഇന്ന് മിനായിലെത്തിയിരിക്കുന്നത്. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. ഇന്ന് പകലും രാത്രിയും മിനയില്‍ പ്രാര്‍ത്ഥനയില്‍ കഴിഞ്ഞു കൂടുന്ന തീര്‍ഥാടകര്‍ വ്യാഴാഴ്ച സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി പുറപ്പെടും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter