ഖുര്‍ആന്‍ നിന്ദ; പാകിസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍

വിശുദ്ധ ഖുര്‍ആനെ നിന്ദിച്ചതിന്റെ പേരില്‍ പാകിസ്ഥാനില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

ഹിന്ദു വംശജനും വെറ്റിനറി ഡോക്ടറുമായ രമേശ്കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഖുര്‍ആന്റെ പേജില്‍ മരുന്നുപൊതിഞ്ഞ് നല്‍കിയതിനെ തുടര്‍ന്ന് പള്ളി ഇമാം  പരാതി നല്‍കുകയായിരുന്നു. മതനിന്ദ കുറ്റം ചാര്‍ത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഖുര്‍ആന്റെ പേജ് കീറുകയും മരുന്ന് പൊതിഞ്ഞു നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഇമാമിന്റെ പരാതിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് ഇസ്‌ലാമാബാദില്‍ അക്രമസംഭവങ്ങള്‍ തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter