ഇന്ത്യ ജനാധിപത്യ രാജ്യമായതിനാല്‍ ആശങ്ക വേണ്ട: മാണിയൂര്‍ അഹമ്മദ് മൗലവി
- Web desk
- May 29, 2019 - 03:42
- Updated: May 29, 2019 - 03:42
ഇന്ത്യ ജനാധിപത്യ രാഷ്ട്രമായതിനാല്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും സത്യവിശ്വാസികള്‍ ശുഭാപ്തി വിശ്വാസമുളളവരാവണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി. സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിച്ച ദുആ മജ്‌ലിസില്‍ ഉദ്‌ബോദന പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം.
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രതിസന്ധികളും പ്രയാസങ്ങളും പുതുമയുള്ളതല്ലെന്നും എപ്പോഴും അല്ലാഹു കണക്കാക്കിയതല്ലാതെ മറ്റൊന്നും ഇവിിടെ സംഭവിക്കില്ലെന്ന ഉറപ്പും ശുഭാപ്തി വിശ്വാസവുമാണ് വിശ്വാസികളെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വോട്ട് കൊണ്ട് ജയിക്കുന്നവരല്ല, ന്യൂനപക്ഷത്തിന്റെ വോട്ട് കൊണ്ടും ജയിക്കുന്നവരല്ല, എന്നാല്‍ അവര്‍ രാജ്യത്തിന്റെ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തുമെന്ന ശുഭാപതി വിശ്വാസമാണ് നമുക്ക് വേണ്ടത് അദ്ധേഹം പറഞ്ഞു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment