ബാബരി തകർത്ത കേസ്: പ്രതികൾ ജൂൺ 4 ന് കോടതിക്ക് മുമ്പിൽ ഹാജരാകണം
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ സിബിഐ സ്പെഷ്യൽ കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നു. സെക്ഷൻ 313 ഒന്ന് പ്രകാരം ജൂൺ നാലിനാണ് കേസിലെ 32 പ്രതികളുടെ മൊഴി കോടതി രേഖപ്പെടുത്തുന്നത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി, ബിജെപി നേതാക്കളായ എം എം ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, സാധ്വി റിതംബറ, സാക്ഷി മഹാരാജ്, റാം വിലാസ് വേദാന്തി, ബ്രിജ് ഭൂഷൺ എന്നിവരടങ്ങുന്നതാണ് പ്രതിപ്പട്ടിക.

ലോക് ഡൗൺ നീട്ടുകയാണെങ്കിൽ പ്രതികളെ വീഡിയോ കോൺഫറൻസിലൂടെ കോടതിക്ക് മുമ്പാകെ ഹാജരാക്കാൻ ആയിരിക്കും നിർദ്ദേശം നൽകപ്പെടുക. പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞ മാർച്ച് 24 ന് മുമ്പ് കോടതി സമക്ഷം ഹാജരാകാൻ നിർദേശം നൽകിയിരുന്നുവെങ്കിലും ലോക്ഡൗൺ മൂലം നടക്കാതെ പോവുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter