ബാബരി കേസ് വാദിച്ചത് ഹിന്ദുക്കൾക്ക് കൂടി, അതിന്റെ പേരിൽ വലിയ പ്രയാസം നേരിടേണ്ടി വന്നെന്നും രാജീവ് ധവാൻ
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ചുള്ള കേസില്‍ താൻ ഹാജരായത്​ മുസ്​ലിംകള്‍ക്കുവേണ്ടി മാത്രമായിരുന്നില്ലെന്നും രാജ്യത്തെ മതേതര ലിബറല്‍ ചിന്താഗതിക്കാരായ ഹിന്ദുക്കള്‍ക്കുവേണ്ടി കൂടിയായിരുന്നുവെന്ന്​ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ രാജീവ്​ ധവാന്‍. ബാബരി ഭൂമി കേസിലെ വിധിക്കു ശേഷം ഇന്ത്യാ ടുഡെക്ക്​ നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ധവാൻ ഈ പരാമർശം നടത്തിയത്. കേസിൽ ഹാജരായതിന്റെ താൻ പേരില്‍ അനുഭവിച്ച പീഡനങ്ങളും ധവാന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ബാബരി ഭൂമി കേസില്‍ സുന്നി വഖഫ്​ ബോര്‍ഡിനുവേണ്ടി വാദിച്ചതി​ന്​ മലാഭിഷേകം പോലും സംഘ്​ പരിവാറില്‍നിന്ന്​ നേരിടേണ്ടി വന്നുവെന്നും ധവാന്‍ പറഞ്ഞു. അതേസമയം ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെ അദ്ദേഹം ശക്തമായി വിമർശിച്ചു. സമാധാനത്തിനുവേണ്ടി വിധി പുറപ്പെടുവിക്കുകയല്ല സുപ്രീംകോടതിയുടെ പണിയെന്നും​ പൂര്‍ണമായും നീതി നടപ്പാക്കലാണെന്നും ധവാന്‍ അഭിപ്രായപ്പെട്ടു. ​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter