അസീം: സംഘ്പരിവാര്‍ ഈ വിദ്വേഷക്കൊലകള്‍ക്കൊണ്ട് എന്തു നേടുന്നു?

ഹരിയാനയിലെ മേവാത്തില്‍ നിന്ന് മതപഠനത്തിന് ഡല്‍ഹി
മാളവിയ നഗറിലെ ബീഗംപൂര്‍ ജാമിഅ ഫരീദിയയില്‍ എത്തിയ വിദ്യാര്‍ഥി എട്ടുവയസുകാരന്‍ മുഹമ്മദ് അസീമിനെ ചില മൃഗീയ മനസ്സുള്ള ചെറുപ്പക്കാര്‍ അടിച്ചുകൊന്നതോടെ 'ആള്‍ക്കൂട്ടക്കൊല' എന്ന ദുരന്തം ചെറിയ തലമുറയിലേക്ക് പ്രചരിച്ചതിന്റെ അപകട സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്.

സംഘ് പരിവാര്‍ ഫാഷിസം ഇന്ത്യയില്‍ ആസുത്രണം ചെയ്യുന്ന സംഘര്‍ഷത്തിന്റെ പുതിയ തലങ്ങള്‍ ഇതിലൂടെ അനാവൃതമായിരിക്കുന്നു. ഇനിയും സമാനമായ കൊലകള്‍ നടത്തുമെന്ന സൂചനയും ഇതിനകം അവര്‍ പുറത്ത് വിട്ടിരിക്കയാണ്. ഭരണത്തിന്റെ ഹുങ്കില്‍ ഒരു രാജ്യം നടത്തുന്ന ശത്രുഉന്മൂലനത്തിന്റെ പ്രകടനമാണ് ഇവിടെ നടക്കുന്നത്. ഇറ്റലിയിലും ജര്‍മനിയിലും സമാരംഭം കുറിച്ച വംശവെറിയുടെ കൊല രാഷ്ട്രീയമാണ് ഫാഷിസം ഇവിടെ പയറ്റുന്നത്.

മുന്‍പ് നടന്ന ആള്‍കൂട്ടക്കൊലപാതകങ്ങളില്‍ ഇത്തരം ഓപ്പറേഷന്‍ പരീക്ഷണങ്ങള്‍ സംഘ്പരിവാര്‍ പല തവണ ഭംഗിയായി നടത്തിയിരുന്നു. കുട്ടികളെ മുന്‍നിര്‍ത്തി കൊലപാതകം നടത്തുക. കേസ്സില്‍ നിന്നും രക്ഷപ്പെടുക. എന്നതാണ് പുതിയ കു്ട്ടിക്കൊല രാഷ്ട്രീയത്തിലൂടെ അവര്‍ ഉന്നം വെക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മേവാത്തില്‍ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പെ സൂഫിവര്യനായ ശൈഖ് ഫരീദ് (ന:മ ) യുടെ പേരില്‍ മദ്രസയും മസ്ജിദും ഉണ്ട്. എന്നാല്‍ സ്വതന്ത്രാനാന്തരം നിരന്തരം ഉണ്ടായ വര്‍ഗിയ കലാപങ്ങളും അസ്വസ്ഥതകളും കാരണം മുസ്ലിങ്ങള്‍ ഈ ഗ്രാമം വിടേണ്ടി വന്നു. എന്നാല്‍ മസ്ജിദും മദ്രസ്സയും അതിന്റെ കടമ നിര്‍വ്വഹിച്ചു വരികയാണ്.

ഈ വഖഫ് ഭൂമിയിലെ മദ്രസയും പള്ളിയും ഒഴിപ്പിച്ച്  തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരും സംഘ് പരിവാര്‍ പ്രഖ്യാപിച്ച മുസ്ലിം വിരുദ്ധതയില്‍ അന്ധരുമായവര്‍ ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി കലാപ ശ്രമം നടക്കുന്നുണ്ട്.

കുട്ടികള്‍ക്കും സ്ഥാപനത്തിനും എതിരെ നിരന്തര ആക്രമണമാണ് അവര്‍ നടത്തിയിരുന്നത്. മദ്രസയുടെ തന്നെ സ്ഥലത്ത് കളിച്ചു കൊണ്ടിരുന്ന അസീമിനെയാണ് പുറത്ത് നിന്ന് വന്ന മുതിര്‍ന്ന നാലഞ്ച് കുട്ടികള്‍, പടക്കമെറിഞ്ഞ് കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നത്.

തല്ലിക്കൊന്നവരില്‍ രണ്ട് പേരെ മദ്രസാധ്യാപകര്‍ പിടികൂടിയെങ്കിലും അവരെ പറഞ്ഞു വിട്ട് പുറത്ത് കാത്ത് നിന്ന സംഘ് പ്രവര്‍ത്തകര്‍ മോചിപ്പിച്ചു കൊണ്ടുപോയി.

ഇന്ത്യയില്‍ മുസ്ലിം മത വിശ്വാസിക്ക് ജീവിക്കാന്‍ അസാധ്യമായി തീരുന്ന സാഹചര്യങ്ങളിലേക്ക് രാജ്യം നീങ്ങുന്നത്. ഏത് തെമ്മാടി കൂട്ടങ്ങളെയും പോലെ ഹിന്ദുത്വ സംഘ് പരിവാര്‍ അവരുടെ ആക്രമണങ്ങള്‍ക്ക് അവരുടെ കുട്ടികളെയും ഉപയോഗിച്ചു തുടങ്ങിയെന്നത് രാജ്യത്ത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ശാഖകള്‍ക്ക് പുറമേ ഇന്ത്യയിലെ സര്‍ക്കാര്‍ -സര്‍ക്കാര്‍ ഇതര വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആര്‍ഷ ഭാരത സംസ്‌കാര പഠനം എന്ന പേരില്‍ ആഭാസം പഠിപ്പിക്കാന്‍ സംഘ് പരിവാര്‍ ഹരിദ്വാറിലെ ഗായത്രി പരിവാര്‍ സംസ്‌കൃതി സര്‍വകലാശാലക്ക് ചുമതല നല്‍കിയിരിക്കുകയാണ്.

ഈ സര്‍വ്വകലാശാലകളിലെ പഠനങ്ങളുടെ വിഷയങ്ങള്‍ ശ്രദ്ധിച്ചാല്‍ സംഗതി വ്യക്തമാവും. കേരളത്തില്‍ നിന്ന് തുടര്‍പഠനങ്ങള്‍ക്ക് സംഘ് അനുഭാവികളായ അധ്യാപകരെ സംഘ് പരിവാര്‍ ഈ സര്‍വ്വകലാശാലയിലേക്ക് അയക്കുന്നുണ്ട്.

ഇങ്ങനെ കൊന്നു തിന്നും കലാപം നടത്തിയും എന്ത് സനാതന ധര്‍മ്മമാണാവോ സംഘ് പരിവാര്‍ സ്വപ്നം കാണുന്നത്?

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter