റബീഅ് സ്ത്രീത്വത്തിന്റെ വസന്തകാലം
വര്ഷങ്ങള്ക്ക് മുന്പ് അയാന് ഹിര്സി അലിയെന്ന സോമാലിയക്കാരി തന്റെ വിവരക്കേടിന്റെയും അബദ്ധധാരണകളുടെയും വിഴുപ്പുകെട്ടുകള് ഇസ്ലാമിന്റെ മഹിതാശയങ്ങള്ക്ക് മേല് ചാര്ത്തിപ്പിടിപ്പിച്ച് അവിശ്വാസി (THE INFIDEL) എന്ന പേരില് തന്റെ ആത്മകഥാംശം നിറഞ്ഞ ഒരു പുസ്തകമിറക്കിയപ്പോള് പ്രബുദ്ധതയുടെ സിംഹാസനത്തില് സ്വയം അവരോധിതരായ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും പെണ്കരുത്തിന്റെ പ്രതീകവും സ്ത്രീത്വത്തിന്റെ അഭിമാനവുമായി അവരെ വാഴ്തതിപ്പാടി. നെതര്ലാന്റ്സിലേക്ക് കുടിയേറിയ അവരെ അന്നാട്ടുകാര് പാര്ലമെന്റംഗത്വം നല്കിയാദരിച്ചു. സമത്വവാദികള് അവരുടെ മനോവീര്യത്തിന്റെ വീരസ്യവാഴ്വുകള് മുഴക്കി ദിഗന്തങ്ങള് ശബ്ദായനമാക്കി. സ്ത്രീത്വത്തെ അടിച്ചമര്ത്തുകയും നാരിയുടെ അവകാശങ്ങളെ ചവിട്ടിയരക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം എന്ന പ്രളയത്തിന് മുന്പുള്ള ആരോപണ പാരന്പര്യത്തിന്റെ നവലോക മാതൃകകളിലൊന്നാണിത്. യാഥാര്ത്ഥ്യത്തിന്റെ വെളിന്പ്രദേശങ്ങളില് പോലും ഇടം കൊടുക്കാനാവാത്ത ഇത്തരം ആരോപണങ്ങളുടെ അബദ്ധജഢിലതയും അര്ത്ഥശൂന്യതയും ഇസ്ലാമിന്റെ ചരിത്രത്തിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുന്ന ആര്ക്കും സുതരാം വ്യക്തമാകുന്നതാണ്. സ്ത്രീയെ സാത്താന്റെ മാതൃകയാക്കിയിരുന്ന റോമന് പ്രാചീനതയെയും ക്ഷേത്രങ്ങളിലെ അഭിസാരികകളാക്കി വഴിപാട് നേര്ന്നിരുന്ന ഹൈന്ദവ ദേവദാസിത്വത്തെയും കര്ത്താവിന്റെ മണവാട്ടികളെന്ന പേരില് പള്ളിമേടയിലെ വെപ്പാട്ടികളാക്കിയിരുന്ന ക്രൈസ്തവ നെറികേടിനെയും പെണ്കുഞ്ഞിനെ അപമാനത്തിന്റെ പ്രതിരൂപമായി ഗണിച്ചിരുന്ന ജാഹിലിയ്യാ നൃശംസനീയതയെയും ലജ്ജിപ്പിച്ചു കൊണ്ടാണ് മാനവികതയുടെ മഹാവക്തവായ പുണ്യ റസൂല് (സ) മാതാവിന്റെ പാദതലത്തിലാണ് പറുദീസയെന്ന് ലോകത്തോട് പ്രഘോഷിച്ചത്. അതിജീവനം നിഷേധിക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തെ ജീവിതവഴിയിലേക്ക് കൈപിടിച്ചുയര്ത്തുക മാത്രമല്ല അന്തിമ വിജയത്തിലേക്കുള്ള മാനവികതയുടെ പ്രവേശന കവാടമായി അവരെ ഇളക്കി മാറ്റാനാവാത്ത വിധം പ്രതിഷ്ഠിക്കുക കൂടിയായിരുന്നു തിരുദൂതര് (സ). ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പില് പുരുഷനോടൊപ്പമോ അതിലുപരിയോ നാരീരത്നത്തിന് പങ്കു വഹിക്കാനാകുമെന്ന് അര്ത്ഥ ശങ്കക്കിടയില്ലാത്ത വിധം അവിടുന്ന് പറഞ്ഞു വെച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി അലമുറയിട്ടലക്കുന്ന ഇമ്മിണിബല്യ സ്ത്രീപക്ഷ വാദികളും സമത്വത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരും ഇന്ന് സ്വാതന്ത്ര്യം എന്ന മൂന്നക്ഷരം കൊണ്ട് വിവക്ഷിക്കുന്നത് ഉടുമുണ്ടുരിഞ്ഞ് കുലടകളെപ്പോലെ അന്നനടനം നടക്കുന്ന അഴിഞ്ഞാട്ടക്കാരികള് നിറഞ്ഞ ചുവന്ന തെരുവുകളെ സാര്വ്വദേശീയ വല്ക്കരിക്കാനുള്ള പൊതുജനസമ്മിതിയെയും ഞരന്പു വീര്ത്ത കാമവെറിയന്മാരുടെ മൃഗതൃഷ്ണയടക്കാനുള്ള ലൈംഗിക താന്തോന്നിത്തരത്തിന്റെ വെളിവില്ലായ്മയെയുമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനമെന്ന പേരില് പെണ്ണിനെ അടുക്കളപ്പുകയില് നിന്ന് ആകാശ വിശാലതയിലേക്ക് ഇറക്കിക്കൊണ്ടു വന്നുവെന്ന് അവകാശപ്പെടുന്നവര് പത്രക്കോളങ്ങളിലെ എരിവും പുളിയും കലര്ന്ന മസാല്ക്കഥകള്ക്ക് കണ്ണീരു തോരാത്ത നായികമാരെ സൃഷ്ടിച്ചു കൊടുത്തുവെന്നതിനപ്പുറം എന്ത് വിപ്ലവ വിക്ഷോഭമാണ് ലോകത്ത് സൃഷ്ടിച്ചത്? മനുഷ്യന്റെ സംസ്ക്കാര പതനത്തിനും ബലഹീനതകള്ക്കും വളം വെച്ചു കൊടുത്തെന്നല്ലാതെ കെട്ടിക്കിടക്കുന്ന ഏത് ജീര്ണ്ണതയുടെ അഴുക്കു ചാലിനെയാണവര് കുത്തിയൊഴുക്കി വിട്ട് അന്തരീക്ഷം വിമലീകരിച്ചത്? പവിത്രവും പരിപാവനവുമായ ബന്ധങ്ങളുടെ അതിരുകള് ഭേദിച്ച് അതിഭയാനക നാശത്തിന്റെ തീരത്തേക്ക് മനുഷ്യനെ നയിച്ചതല്ലാതെ ഏത് ബന്ധന കാണ്ഢത്തില് നിന്നാണിവര് സ്ത്രീയെ മദയാനച്ചങ്ങല പൊട്ടിച്ച് വിമോചന വിളുന്പത്തെത്തിച്ചത്? പ്രബുദ്ധമായ സ്ത്രീസന്പത്ത് ആരോഗ്യ പൂര്ണ്ണവും സാംസ്ക്കാരികത്തികവാര്ന്നതുമായ സമൂഹനിര്മ്മിതിയില് എങ്ങനെയാണ് ഭാഗഭാക്കാവുന്നതെന്ന് വിശ്വത്തിന് പഠിപ്പിച്ചു തന്നത് നവയുഗ സമത്വ വാദികളുടെ പ്രപിതാക്കന്മാരാരുമായിരുന്നില്ല. മറിച്ച് ചരിത്രത്തില് തുല്യതയില്ലാത്ത സാംസ്ക്കാരിക വിപ്ലവത്തിന്റെ മകുടോദാഹരണത്തിന് ഭാഗ്യസാക്ഷിയായ പുണ്യ റസൂലിന്റെ തൈബയായിരുന്നു. അതു കൊണ്ടാണ് ആഇഷമാരെയും അസ്മാഉമാരെയും സുമയ്യമാരെയും സൃഷ്ടിക്കാനൊരുന്പെടുന്ന പുതുലോകത്തിന് അയാന് ഹിര്സി അലിമാരെക്കൊണ്ടും ഫാത്തിമാ മിര്നീസിമാരെക്കൊണ്ടും ചാരിതാര്ത്ഥ്യമടയേണ്ട ദുര്യോഗം വന്നു ഭവിച്ചത്. ചുരുക്കത്തില്, സ്ത്രീത്വത്തിന് തങ്ങളുടെ അസ്ഥിത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും വൈയക്തിക വിശുദ്ധിയിലേക്കും സാമൂഹികമായ സമുന്നതിയിലേക്കും കൌടുംബികമായ നേതൃസ്ഥാനലബ്ധിയിലേക്കും കൈപിടിച്ചുയര്ത്തപ്പെട്ടതിന്റെ നല്ല ഓര്മ്മകള് സമ്മാനിക്കുന്ന കാലമെന്ന നിലക്ക് റബീഅ് ആഘോഷിക്കാനും തങ്ങള്ക്കെതിരെ ഉയരുന്ന ചൂഷണാധിഷ്ഠിതവും അനാശാസ്യവുമായ പ്രവണതകള്ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാനും നീലത്തിമിരം ബാധിച്ച ആധുനികന്റെ അകപ്പുറക്കാഴ്ചകള്ക്ക് ഇനിമേല് ഇരയാകില്ലെന്ന ദൃഢപ്രതിജ്ഞ ചെയ്യാനുമുള്ള അവസരമാണ് നല്കുന്നത്, ഒപ്പം സ്ത്രീത്വത്തിന്റേതടക്കം ലോകം അഭിമുഖീകരിക്കുന്ന നിഖില സമസ്യകള്ക്കും പരിഹാരം നിര്ദ്ദേശിക്കാന് കഴിയുന്ന ഏക പ്രത്യയ ശാസ്ത്രം ഇസ്ലാം മാത്രമാണെന്ന ഉറച്ച സന്ദേശവും.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter