‘ഗുജറാത്ത്’ മറക്കണമെന്നോ?; ത്രിശൂലത്തില്‍ കുത്തിപ്പുറത്തെടുത്തില്ലായിരുന്നുവെങ്കില്‍ പേരറിയാത്ത ആ കുഞ്ഞിന് ഇപ്പോള്‍ പന്ത്രണ്ട് തികഞ്ഞുകാണുമായിരുന്നില്ലേ!
മുസ്‌ലിംകളോട് മാmodi-culprit-gujarat-riotsപ്പ് പറയാന്‍ തയ്യാറാണെന്ന് രാജ്നാഥ് സിംഗ് പരസ്യമായി പ്രഖ്യാപിച്ച് ഉടനെയാണ് രാജ്ദീപ് സര്‍ദേശായി ബിജെപി നേതാവ് അരുണ്‍ജയറ്റ്ലിയെ ഒരു അഭിമുഖം ചെയ്തത്. അതിലദ്ദേഹവും മുസ്ലിംകളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് തെറ്റിപറ്റിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. (പാര്‍ട്ടിയെ മനസ്സിലാക്കുന്നതില്‍ മുസ്ലിംകള്‍ക്ക് തിരിച്ചും.)അധികാരത്തില്‍ വന്നാല്‍ മുസ്ലിംകള്‍ക്ക് വേണ്ടി പല പദ്ധതികളും നടപ്പാകുമെന്നു വരെ പറയുന്നുണ്ട് ആ അഭിമുഖത്തിലദ്ദേഹം. സിംഗ് മാപ്പ് പറയാമെന്ന് പറഞ്ഞത് ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ചല്ലെന്ന് ഡല്‍ഹിയിലെ പാര്‍ട്ടിയുടെ ദേശീയ ഓഫീസ് അടുത്ത ദിവസം തന്നെ പത്രപ്രസ്താവന ഇറക്കിയിരുന്ന കാര്യം മറച്ചുവെക്കുന്നില്ല. എന്നാല്‍ കൌതുകകരമെന്ന് പറയട്ടെ, മോഡി അതെ കുറിച്ച് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. സിംഗിനോ അനുകൂലിച്ചോ പ്രതികൂലിച്ചോ. ദിവസങ്ങള്‍ക്കു മുമ്പാണ് എന്‍ഡിടിവിയുടെ സഹകരണത്തോടെ ഫൈസ്ബുക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച്  candidate-2014 എന്ന് പ്രത്യേക പരിപാടി  നടത്തിയത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ പലവേദികളിലായി വിളിച്ചുവരുത്തി അവരെ ഒരു പബ്ലിക് അഭിമുഖത്തിന് വിധേയമാക്കുന്ന രീതിയാണ് ആ പരിപാടിയുടേത്. അവതാരകക്ക് പുറമെ സാധാരണക്കാരനും തനിക്ക് ചോദിക്കാനുള്ള ചോദ്യം ഉന്നയിക്കാനുള്ള  അവസരം ഒരുക്കുന്നുവെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. പരിപാടിയുടെ ഫൈസ്ബുക്ക് പേജിലൂടെ വരുന്ന ചോദ്യത്തിനും അഭിമുഖത്തിന് എത്തുന്ന രാഷ്ട്രീയക്കാരന്‍ മറുപടി പറയണം. ഈ പരിപാടി തുടങ്ങുമെന്ന് ചാനല്‍ പരസ്യപ്പെടുത്തിയിരുന്ന ദിവസം പരിപാടി തുടങ്ങിയില്ല. പ്രധാനമന്ത്രി പദത്തിലേക്ക് എല്ലാവരും പ്രവചിച്ച ആളെന്ന് സ്ഥിതിക്ക് മോഡിയെയും ചാനല്‍ അഭിമുഖത്തിന് വിളിച്ചിരുന്നു, മാസങ്ങള്‍ക്ക് മുമ്പെ തന്നെ. അന്ന് മോഡിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പരമ്പരയിലെ ആദ്യത്തെ അഭിമുഖം തന്‍റെതായിരിക്കണമെന്നാണ്. മോഡിയെ കിട്ടണമെന്ന നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ട് അതിന് സമ്മതം മൂളി. എന്നാല്‍ അവസാന സമയം മോഡി പിന്‍വലിഞ്ഞു. ചാനല്‍ ബിജെപി വിരുദ്ധമാണെന്ന വിടുവായിത്തമാണ് അനൌദ്യോഗികമായി മോഡിയുടെ ഭാഗത്ത് നിന്ന് തന്‍റെ പിന്‍വലിയലിന് ഉന്നയിക്കപ്പെട്ട കാരണം. എന്ന് മാത്രമല്ല, പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ ചില കണ്ടീഷനുകള്‍ ബന്ധപ്പെട്ട ഓഫീസുകള്‍ മുന്നോട്ട് വെച്ചുവെന്നും അറിയുന്നു. (കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുക്കാമെന്ന് രാഹുല്‍ഗാന്ധി ആദ്യം വാക്ക് പറഞ്ഞിരുന്നുവെങ്കിലും അവസാനം തിയ്യതി കൊടുക്കാതെ പിന്‍വലിയുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.) മുസ്ലിം-ബിജെപി വിഷയത്തെ കുറിച്ചും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രാജ്നാഥ് സിംഗിന്‍റെ മാപ്പ് പരാമര്‍ശവും പുറത്ത് വന്ന് അധികം കഴിയുന്നതിന് മുന്നെ ആയതിനാല്‍ അത് സംബന്ധമായ പൊതുജന ചോദ്യത്തെയാകണം മോഡി ഭയന്നത്. അത് കൊണ്ട് കൂടെയായിരിക്കാം പ്രാദേശിക പാര്‍ട്ടിനേതാക്കള്‍ വരെ പങ്കെടുത്ത ആ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അറിയില്ല. അങ്ങനെയെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. ഗുജറാത്ത് കലാപത്തിലെ തീക്കനലുകളെ മുസ്ലിംകള്‍ മാത്രമല്ല, മോഡി പോലും ഇപ്പോഴും ഭയക്കുന്നുണ്ട്. മറക്കണമെന്ന് ആരൊക്കെ ആവശ്യപ്പെട്ടാലും. ഗുജറാത്ത് നടന്നിട്ട് 12 കൊല്ലം കഴിഞ്ഞില്ലേ എന്നാണ് ഇവരുടെ ചോദ്യം. ഒന്നാലോചിച്ചുനോക്കൂ. അന്ന് ഹിന്ദുത്വശക്തികള്‍ ത്രിശൂലം കൊണ്ട് കുത്തിപ്പുറത്തെടുത്തില്ലായിരുന്നുവെങ്കില്‍, ഹതഭാഗ്യയായ ആ കുഞ്ഞിന് പന്ത്രണ്ട് തികഞ്ഞു കാണും. അവള്‍/അവന്‍ ഇന്ന് ഗുജറാത്തിലെ ഏതെങ്കിലും തെരുവില്‍ കളിച്ചുനടക്കുകയാകും! ഇക്കാലത്തിനിടക്ക് തന്നെ ഉത്തര്‍പ്രദേശിലെ ലഖ്നൌവില്‍ പാര്‍ട്ടിയുടെ വലിയൊരു റാലിയെ അഭിസംബോധന ചെയ്യാന്‍ മോഡിയെത്തി. അന്ന് പക്ഷെ രാംമന്ദിര്‍ പോലോത്ത സാധാരണ ബിജെപി വാദങ്ങളുന്നയിക്കാന്‍ വരെ മോഡി മടിച്ചുവെന്ന് മാത്രമല്ല, മുലായംസിംഗിനെതിരെ നീണ്ട ഒരു പ്രസംഗം നടത്തി അദ്ദേഹം തിരിച്ചുപോയി. മുസ്ലിംകളെ വേണമെന്ന് തന്നെയാണ് ബിജെപിയുടെ തീരുമാനം. മോഡിയുടെയും. പാര്‍ട്ടി അത് തുറന്നുതന്നെ പറയുന്നു. മോഡിയാകട്ടെ (അല്ലെങ്കില്‍) ‘പറയേണ്ടിയിരുന്ന പലതും’ പറയാതെയും പറയുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്ലാ രാഷ്ട്രീയനേതാക്കളെ കുറിച്ചും പുതിയ പുസ്തകങ്ങള്‍ പുറത്ത് വന്നു. തങ്ങളുടെ പദ്ധതികളും പ്രസംഗങ്ങളും പൊതുcontent_mg328-London-demoജനത്തിലെത്തിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ പുറത്തിറക്കിയിട്ടുണ്ട് ചിലര്‍. രാഹുല്‍ഗാന്ധി, മോഡി, നിതീഷ്കുമാര്‍, അഖിലേഷ് തുടങ്ങി ഒട്ടുമിക്ക നേതാക്കളും തങ്ങളെ കുറിച്ച് പ്രത്യക പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഭരണത്തിലിരുന്ന കാലം ഒന്നും ചെയ്യാത്തവന് പിന്നെ പുസ്തകമിറക്കി തന്നെ വേണ്ടിവരും അടുത്ത വോട്ട് വാങ്ങാന്‍. മോഡിയെ കുറിച്ച് പുറത്തുവന്ന പുസ്തകങ്ങളിലൊന്ന് അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. കുഞ്ഞായിരുന്ന മോഡി ഇതരജീവികളോട് കാണിച്ചിരുന്ന കരുണയും സ്നേഹവുമെല്ലാം പ്രത്യേകം അധ്യായത്തില്‍ തന്നെ പ്രതിപാദ്യവിഷയമാകുന്നുണ്ട് ആ പുസ്തകത്തില്‍. മോഡിയുടെ പ്രവര്‍ത്തനങ്ങളെ ദൈവികമായി അവതരിപ്പിക്കുന്ന ആ പുസ്തകം ഫലം കണ്ടു എന്ന് തന്നെ പറയാം. മോഡിയുടെ വിഗ്രഹം നിര്‍മിച്ച് അതിനെ പൂജിക്കുന്ന ‘നാമോമന്ദിര്‍’  ഇതിനകം നിര്‍മിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കൌശാമ്പികക്കടുത്തെ ഭഗവാന്‍പൂരില്‍ നിര്‍മിക്കപ്പെട്ട ഈ അമ്പലത്തെ കുറിച്ച് ദിഹിന്ദു ദിവസങ്ങള്‍ക്ക് മുന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തിന് പന്ത്രണ്ട് വയസ്സ് തികഞ്ഞ ഈ സന്ദര്‍ഭത്തില്‍, ഒരു കാര്യം തുറന്നുസമ്മതിക്കേണ്ടതുണ്ട്. കലാപംകാരണം മോഡിക്കും ബിജെപിക്കുമെതിരിലുള്ള മുസ്ലിം പൊതുവികാരത്തെ വോട്ടാക്കി മാറ്റാനുള്ള തത്രപാടിലുള്ള നിരവധി രാഷ്ട്രീയപ്പാര്‍ട്ടികളാണ് ചുറ്റിലുമുള്ളത്. എന്ത് തെണ്ടിത്തരവും സമുദായത്തിന് നേരെ കാണിച്ച് തെരെഞ്ഞെടുപ്പ് വരുന്ന നേരത്തെ ബിജെപിയെന്ന ‘ചോരകുടിക്കുന്ന യക്ഷി’യെ മുന്നില്‍ നിറുത്തി മുസ്ലിംവോട്ട് പിടിക്കാമെന്ന് വ്യാമോഹിക്കുന്ന കുറെ നേതാക്കളാണ് ഇത്തരം രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്ളത്. ബിജെപി മുസ്ലിംകളോട് അടുക്കാന്‍ കാണിക്കുന്ന അത്ര തന്നെ ശ്രമം ഇതരപാര്‍ട്ടികള്‍ കാണിക്കുന്നത് സമുദായത്തില്‍ നിന്ന് അകലാനാണോ എന്ന് സ്വാഭാവികമായും സംശയമുണ്ട്. അറിഞ്ഞോ അറിയാതെയോ കോണ്‍ഗ്രസടക്കമുള്ള ദേശീയ പാര്‍ട്ടികളില്‍ നിന്ന് ഇത്തരം സമീപനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്ത് മുസ്ലിം വോട്ട് കാര്യമായി സ്വാധീനിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അവിടെ അഖിലേഷ്സിംഗ് യാദവ് മുസ്ലിംകളെ പ്രീണിപ്പിച്ച് അധികാരത്തിലെത്തിയ ശേഷം അത്രയും വലിയ നെറികേടാണ് സമുദായത്തോട് കാണിച്ചത്. മുസഫര്‍നഗറിലേതടക്കം  പത്തോളം കലാപങ്ങളാണ് അഖിലേഷിന്‍റെ ഭരണകൂടം നിലവില്‍ വന്നശേഷം സംസ്ഥാനത്ത് നടന്നത്. പലതിലും ക്രൂരമായി ഇരയാക്കപ്പെട്ടത് മുസ്ലിംകള്‍ തന്നെ. കഴിഞ്ഞ പത്തുവര്‍ഷമായി ഗുജറാത്തില്‍ ഒരു കലാപവും നടന്നിട്ടില്ല. എന്നാല്‍ യു.പിയില്‍ കഴിഞ്ഞ ചില്ലറ വര്‍ഷങ്ങള്‍ക്കിടെ തന്നെ ഇത്രയും കലാപങ്ങള്‍ അരങ്ങേറിയത് നിങ്ങള്‍ കാണുന്നില്ലേ എന്ന ബിജെപി നേതാക്കളുടെ ചോദ്യം അസ്ഥാനത്തൊന്നുമല്ലെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ തെരഞ്ഞടുപ്പില്‍ ബിജെപി ജയിച്ചുകയറിയില്ലെങ്കില്‍, (ജയിച്ചു കയറി ഭരണം തുടങ്ങിയാല്‍ ഒരുപക്ഷെ അവരുടെ മുസ്ലിംവിരുദ്ധത പുറത്തുവരുമായിരിക്കാം,) സ്വന്തമായി സജീവരാഷ്ട്രീയ പര്‍ട്ടികളില്ലാത്ത സംസ്ഥാനങ്ങളിലെ നല്ലൊരു ശതമാനം മുസ്ലിംകളും അഞ്ചുവര്‍ഷം കഴിഞ്ഞ് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിസ്സംശയം പിന്തുണ നല്‍കുമെന്ന് അഭിപ്രായപ്പെട്ടു സാധാരണ സംസാരത്തിനിടെ ഒരു സുഹൃത്ത്. അതുണ്ടാകില്ലെന്ന് തറപ്പിച്ചു പറയാന്‍, അതിനുമാത്രം പ്രതീക്ഷ മറ്റു രാഷ്ട്രീയപാര്‍ട്ടികളിലും കാണുന്നില്ല. അങ്ങനെ വരുമ്പോള്‍  ബിജെപി മാത്രമല്ല, ഇതര പാര്‍ട്ടികളും ശ്രമിക്കുന്നത് മുസ്ലിംകളെ ബിജെപിയോട് അടുപ്പിക്കാനാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter