ബഗ്ദാദി വധത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായി ലോക രാജ്യങ്ങൾ
വാഷിംഗ്ടൺ: ഐ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി അമേരിക്കൻ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളുമായി ലോകരാഷ്ട്രങ്ങൾ. ഐഎസ് തലവനെ വധിക്കാനായി യുഎസ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഭീകരവിരുദ്ധ യുദ്ധത്തിൽ രാജ്യം യുഎസിനൊപ്പം ഇനിയും സഹകരിക്കുമെന്നും സൗദി വ്യക്തമാക്കി. യുഎസിന്റെ നടപടി ഭീകരതക്കെതിരെയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് തുർക്കി വിശേഷിപ്പിച്ചു. എന്നാൽ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഇറാൻ രംഗത്ത് വന്നു. ബാഗ്ദാദിയെ ഉണ്ടാക്കിയതും വളര്‍ത്തിയതും അമേരിക്കയാണെന്ന് ഇറാന്‍ തുറന്നടിച്ചു. ഇതോടെ യുഎസ്സിന്റെ ഭീകരവിരുദ്ധ പോരാട്ടത്തെ സംശയമുനയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഇറാന്‍. ബഗ്ദാദിയെ വധിച്ചതിനു യുഎസ് നൽകിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നാണ് റഷ്യയുടെ പ്രതികരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter