സമസ്ത മീലാദ് റാലി ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും
'കരുണയാണ് തിരുനബി (സ)' എന്ന പ്രമേയത്തിൽ സമസ്ത കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലി ഇന്ന് വൈകുന്നേരം മലപ്പുറത്ത് വെച്ച് നടക്കും. വൈകിട്ട് നാലിന് കുന്നുമ്മൽ എം എസ് ടി പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി കിഴക്കേതലയിൽ സമാപിക്കും. ജില്ലയിൽനിന്നുള്ള സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, കീഴ്ഘടകങ്ങളുടെ ഭാരവാഹികൾ എന്നിവർ റാലിക്ക് നേതൃത്വം നൽകും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനാകും. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ മീലാദ് സന്ദേശം നൽകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂരാണ് പരിപാടിയിലെ മുഖ്യപ്രഭാഷകൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter