രാഷ്ട്രീയത്തില്‍ സി.എച്ച്. തുറന്ന സാധ്യതയുടെ വാതിലുകള്‍

പൊതുപ്രര്‍ത്തന രംഗത്തെ ചില തെറ്റുധാരണകള്‍ക്ക് മഹാനായ സി.എച്ചിന്റെ തിരുത്തുകള്‍ ഉണ്ടായതായി കാണാം. ഇതില്‍നിന്നും ചിലത് ഇവിടെ കുറിക്കുന്നു:

1. രാഷ്ട്രീയവും മതഭക്തിയും ഏറ്റുമുട്ടുന്നില്ല.

2. മതേതരസമൂഹത്തില്‍ അംഗീകാരം നേടാന്‍ തൊപ്പി ഊരിവെക്കേണ്ടതില്ല.

3. എത്രകാലം മന്ത്രിയായാലും  അല്ലാഹുവെ ഭയമുണ്ടെങ്കില്‍ അഴിമതി നടത്താതെ രക്ഷപ്പെടാം.

4. നിസ്‌കാരം ഖളാആകാതെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം.                                 

5. രാത്രി വൈകി ഉറങ്ങുന്നത് സുബ്ഹിക്ക് ഉണരുന്നതിന് തടസ്സമല്ല.

6. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  പോയി ഖുര്‍ആനും ഹദീസുമോതി പ്രസംഗിക്കുന്നതിന് മടി കാണിക്കേണ്ടതില്ല.

7. രാഷ്ട്രീയ രംഗത്തെ ഉന്നത പദവിയിലിരിക്കുമ്പോള്‍ സ്വൂഫീവര്യന്‍മാരുമായി ബന്ധംസ്ഥാപിക്കുന്നതിനോ നബിദിന മൗലിദ് സദസ്സുകളില്‍ പങ്കെടുക്കുന്നതിനോ  മടി കാണിക്കേണ്ട.

8. വിജ്ഞാനതൃഷ്ണയുണ്ടെങ്കില്‍  ഏതുതിരക്കിലും വായനക്ക് സമയം കണ്ടെത്താം.

9. നേതാവാകാന്‍ വിവരം പോര; ഇഛാശക്തിയും കാഴ്ചപ്പാടും വേണം.

10. മന്ത്രിസ്ഥാനം രാജിവച്ചു പാര്‍ലിമെന്റില്‍ പോകാന്‍ പാര്‍ട്ടിപറഞ്ഞാല്‍ അനുസരിക്കുകയാണ് വേണ്ടത്.

11. നേതാവിന് തന്നേക്കാള്‍ പ്രായവും പരിചയവും കുറവാണെങ്കിലും ആദരിക്കുകയും അനുസരിക്കുകയും വേണം.

12. പാണക്കാട് തങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ എതിര്‍ പക്ഷത്ത് എത്ര പ്രമുഖരുണ്ടെങ്കിലും ജനപിന്തുണയുടെ കാര്യത്തില്‍  ഭയം വേണ്ട.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter