ഇസ്‌ലാംഭീതിക്കാരുടെ ജല്‍പനങ്ങള്‍: അടിസ്ഥാനപരമായി ഒരു തിരുത്ത്
ഇസ്‌ലാമോഫോബുകള്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്നത് മുസ്ലിംകള്‍ അന്യമതക്കാരുടെ ഘാതകരും ശത്രുക്കളുമാണെന്നാണ്. ന്യൂയോര്‍ക്ക് ടൈംസില്‍ ഈയടുത്ത് പ്രത്യക്ഷപ്പെട്ട ഒരു മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്‍റെ വസ്തുത ചരിത്രപരമായി അന്വേഷിക്കുകയാണ് ലേഖകന്‍. ഹാറൂന്‍ മൊഗുല്‍ അല്‍ജസീറയില്‍ എഴുതിയ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍.  width=ഇസ്‌ലാമോഫോബുകള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ലോകത്തെ മൊത്തം ഇസ്‌ലാമിനെ വികലമാക്കി അവതരിപ്പിക്കകയാണത്. കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയിലെ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ മൂന്നിരട്ടിയായി കൂടിയിട്ടുണ്ട്. നാടകകൃത്തായ വജാഹത്ത് അലി വ്യക്തമാക്കിയ പോലെ, സെപ്തംബര്‍ 11 എത്ര അകന്നുപോകുന്നുവോ അത്ര തന്നെ മുസ്‌ലിം വിരുദ്ധമായ സമീപനങ്ങളും ഇടപെടലുകളും അമേരിക്കന്‍ പൊതുസമൂഹത്തില്‍ അധികരിച്ചു കൊണ്ടിരിക്കുകയാണ്. അതിന് കൃത്യമായ കാരണവുമുണ്ട്. ഇസ്‌ലാമോഫോബിയ ഇന്നൊരു 'വ്യവസായ'മായി മാറിയിരിക്കുന്നു. ദീര്‍ഘദൃഷ്ടിയില്ലാത്ത അഭിപ്രായരൂപീകരണ സംരംഭമെന്ന നിലക്ക് തന്നെ കൂടുതല്‍ കാലം ആഗോളതലത്തില്‍ സ്വാധീനിക്കാന്‍ ഇസ്‌ലാമോഫോബിയക്ക് കഴിയില്ല. അതിലുപരി ഇവരുടെ വാദങ്ങളും കണക്കുകളും യാഥാര്‍ഥ്യത്തോട് യോജിക്കുന്നില്ല തന്നെ. ഒരാള്‍ സ്വന്താമയി ഇസ്‌ലാമിന കുറിച്ച് എത്ര പഠിക്കുന്നുവോ, അത്രയും അയാള്‍ മതത്തെ പോസിറ്റീവായി മനസ്സിലാക്കും. സ്വയം മനസ്സിലാക്കുന്നതിലൂടെ ആരുടെയും തെറ്റുധാരണകള്‍ മാറുന്നു. എന്നാല്‍ ഇസ്‌ലാമോഫോബുകള്‍ മുന്നോട്ട് വെക്കുന്ന മിക്കവാറും വാദങ്ങളും പര്‍വതീകരണമാണ്, വെറും ജല്‍പനങ്ങളും. അതിനൊരു ഉദാഹരണമാണ് താഴെ. 9/11 ലെ ഇരകള്‍ക്കോ, ആയിരത്തോളം വര്‍ഷം തുടര്‍ന്ന ജിഹാദുകളില്‍ കൊലചെയ്യപ്പെട്ട 270 മില്യന്‍ ജനങ്ങള്‍ക്കോ വേണ്ടി എന്തുകൊണ്ട് ഒരു സ്മാരകം പോലും പണികഴിപ്പിക്കപ്പെടുന്നില്ല. ന്യൂയോര്‍ക്ക് ടൈംസില്‍ ഈയടുത്ത് വന്ന അഭിമുഖത്തിലെ ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. ഫോക്സ് ന്യൂസടക്കമുള്ള ചാനലുകളില്‍ പലപ്പോഴും മുഖം കാണിക്കാറുള്ള കടുത്ത ഒരു മുസ്‌ലിം വിരോധിയുടെതാണ് ഈ ആരോപണങ്ങള്‍. ചരിത്രപരമായി അതിന്റെ സത്യാവസ്ഥയെ കുറിച്ചുള്ള അന്വേഷണം മാത്രമാണ് ഈ കുറിപ്പ് കൊണ്ടുദ്ദേശിക്കുന്നത്. എല്ലാം പോകട്ടെ, 270 മില്യന്‍ പേര് ആയിരം വര്‍ഷങ്ങള്‍ക്കിടെ ജിഹാദുകളിലായി കൊല ചെയ്യപ്പെട്ടുവെന്നാണ് ഇവിടത്തെ പ്രധാനവാദം. തൊട്ടടുത്ത ദിവസങ്ങളിലായി മറ്റുപലരും ആഗോളമാധ്യമങ്ങള്‍ വഴി ഇതെ വാദം ഉന്നയിക്കുന്നതായി കണ്ടു. 300 മില്യന്‍ ആളുകള്‍  ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുദ്ധരിച്ച് തെളിയിക്കാന്‍ തയ്യാറാണെന്ന് കൂട്ടത്തിലൊരാള്‍ എന്നെ വെല്ലുവിളിക്കുക വരെ ചെയ്തു. പര്‍വതീകരിച്ച് നടത്തിയ കണക്കാണിതെന്നതില്‍ അശേഷം സംശയമില്ല. ഇത്രയധികം ആളുകളെ കൊല്ലാന്‍ എവിടെ നിന്നു വന്നു ഇവരെല്ലാം? മുസ്‌ലിം ജിഹാദിന്‍റെ ആയിരം വര്‍ഷമേതായിരിക്കുമെന്ന് ആദ്യം തീര്‍ച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. എന്നാലല്ലേ അക്കാലത്തെ കണക്കുകള്‍ ഇപ്പറഞ്ഞത് വരുന്നുണ്ടോ എന്ന് നോക്കാനാവൂ. എ.ഡി. 600 മുതല്‍ 1600 വരെയുള്ള കാലഘട്ടമായിരിക്കണം ഇപ്പറഞ്ഞത്. അന്ന് പൊ          തുവെ മുസ്‌ലിം ഭരണപ്രദേശങ്ങള്‍ പാശ്ചാത്യ അധിനിവേഷത്തിന് കീഴിലായിരുന്നില്ലല്ലോ. (അതിന് ശേഷം മുസ്‌ലിംകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അധിനിവേശമായിരുന്നു താനും.) എ.ഡി. 610 ല്‍ അറേബ്യന്‍ മണലാരണ്യത്തില്‍ ഇസ്ലാം ശക്തിപ്പെട്ടു തുടങ്ങിയ അക്കാലത്ത് ലോകത്തെ ആകെജനസംഖ്യ 300-4000 മില്യനായിരിക്കണം. എ.ഡി. 1800 ല്‍ ലോകത്തെ ആകെ ജനസംഖ്യ ഒരു ബില്യനായിരുന്നുവെന്ന് യു.എസ് സെന്‍സസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നിപ്പോള്‍ അത് ഏഴ് ബില്യന്‍ വരെയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. 1600 നിടെയുള്ള കാലത്തിനിടെ ജിഹാദ് വഴി 300 മില്യന്‍ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്‌ലാമോഫോബുകള്‍ പറയുന്നത്. അക്കാലത്ത് തെക്കനേഷ്യയില്‍ ആകെയുണ്ടായിരുന്ന ജനങ്ങളേക്കാള്‍ അധികം ആളുകള്‍ അതിനിടെ ജിഹാദ് വഴി വധിക്കപ്പെട്ടുവെന്ന് വിശ്വസിക്കണമെന്നാണ് ഇസ്‌ലാമോഫോബുകള്‍ ആവശ്യപ്പെട്ടു കൊണ്ടരിക്കുന്നത്. 1947 ല്‍ സ്വതന്ത്രമാകുമ്പോള്‍ ഇന്ത്യയിലാകെ ഉണ്ടായിരുന്നവര്‍ 350 മില്യനെത്തിയിരുന്നില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.  ഇന്ത്യയാണല്ലോ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്ന്. 1200 മുതല്‍ 1800 വരെയുള്ള കാലയളവില്‍ ഉത്തരേന്ത്യ പൂര്‍ണമായി തന്നെ മുസ്‌ലിം ഭരണാധികാരികള്‍ക്ക് കിഴിലായിരുന്നുവെന്നത് സത്യമാണ്. ഇക്കാലത്തിനിടെ ഇവിടങ്ങളില്‍ നിരവധി പേര്‍ മുസ്‌ലിംകളാല്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്‌ലാമോഫോബുകളുടെ വാദം. പക്ഷെ ആരാണവരെ കൊന്നത്? മുസ്‌ലിംകള്‍ അക്കാലത്ത് പോലും ഇന്ത്യയില്‍ ന്യൂനപക്ഷം മാത്രമായിരുന്നു. മതമാകട്ടെ ആര്‍ക്കുമേലും രാജാക്കന്മാര്‍ ഒരിക്കലും അടിച്ചേല്‍പിച്ചിരുന്നുമില്ല. അതിന് നിരവധി തെളിവുകളുണ്ട്. മുസ്‌ലിം ഇന്ത്യയിലെ ഭരണസിരാ കേന്ദ്രം ദില്ലിയോ ആഗ്രയോ പരിസര ഭാഗങ്ങളോ ആയിരുന്നുവെന്ന് ചരിത്രം. ഇനി അക്കാലത്ത് മതം മാറിയവരുടെ കണക്ക് പ്രാദേശികമായി എടുത്ത് പരിശോധിക്കുക. ഇസ്‌ലാമിലേക്ക് വന്ന മഹാഭൂരിപക്ഷവും ഇവിടത്തുകാരായിരുന്നില്ല. മറിച്ച് നിലവില്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം പെടുന്ന പ്രദേശത്തുകാരായിരുന്നു അവര്‍. സിരാകേന്ദ്രങ്ങളില് മതം മാറ്റം കാര്യമായി നടക്കാതിരിക്കുകയും മതപരിവര്‍ത്തനം നടത്തിയവര്‍ പ്രധാനമായും സിരാകേന്ദ്രങ്ങളില്‍ നിന്ന് ഏറെ വിദൂരത്തുള്ളവരാകുകയും ചെയ്തുവെന്നത് തന്നെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് മുസ്‌ലിം ഭരണൂകൂടങ്ങള്‍ അനുകൂലിച്ചിരുന്നില്ലെന്നതിന് തെളിവാണ്. എന്നുമാത്രമല്ല, മുസ്‌ലിം ഭരണാധികാരികള്‍ വഴി സാമ്പത്തികാമായി ഇന്ത്യാരാജ്യം ഏറെ മുന്നോട്ട് പോയെന്ന് ചരിത്രം വ്യക്തമാക്കുന്നു. പരക്കെ കൊലയും വധയും നടത്തിയിരുന്ന രാജകുടുംബങ്ങള്‍ക്കെങ്ങനെയാണ് രാജ്യത്ത് സാമ്പത്തിക പുരോഗതി വരുത്താനായത്. എന്നു മാത്രമല്ല, ന്യൂനപക്ഷമായിട്ടും, ഇത്രയൊക്കെ അതിക്രമങ്ങള്‍ പ്ര്സതുത ഭരണാധികാരികള്‍ നടത്തിയിട്ടുണ്ടെങ്കില്‍, അവരെന്ത് കൊണ്ട് ഭരണത്തില്‍ നിന്ന് നിഷ്കാസിതരാക്കാന്‍ ഇന്ത്യയിലെ ഇതരവിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ല? 1800 ന് ശേഷം പാശ്ചാത്യലോകം സാങ്കേതികപരമായി നേടിയ പുരോഗതി അതുവരെ ഭരണം കൈയാളിയിരുന്ന മുസ്‌ലിംകളുടെ കൈവശമുണ്ടായിരുന്നില്ലെന്ന് നാമിതിനോട് ചേര്‍ത്തു വായിക്കണം, സൈനികമേഖലയടക്കം ഒന്നിലും. തുര്‍ക്കിയിലെ ഓട്ടോമന്‍ ഭരണാധികാരികളാണ് പൊതുവെ ആധുനിക കാലത്തിന് മുമ്പുള്ള വലിയ മുസ്‌ലിം ഭരണകൂടമായി എണ്ണപ്പെടാറ്. എന്നാല്‍ മുഗള്‍ ഭരണകൂടം അതിലേറെ ജനങ്ങളെ ഭരിച്ച അധികാരകൂടാമായിരുന്നു, പലപ്പോഴും ഓട്ടോമനേക്കാള്‍ സമൃദ്ധവും. ഇസ്താമ്പൂളിലെ ഏതെങ്കിലും സ്മാരകം ആഗ്രയിലെ താജ്മഹലുമായി ഒന്ന് താരതമ്യം നടത്തി നോക്കുക. ഇപ്പറഞ്ഞത് വളരെ വ്യക്തമാകും. എന്നാല്‍ രണ്ടു ഭരണകൂടങ്ങളും ഒരു വിഷയത്തില്‍ സമാനമായിരുന്നു: ഇരുപ്രദേശങ്ങളിലും മുസ്‌ലിംകള്‍ ഭരിക്കുമ്പോഴും പ്രജകള്‍ ഭൂരിപക്ഷവും അമുസ്‌ലിംകളായിരുന്നു.. ഷാജഹാന്റെ കാലത്ത് പ്രധാന തസ്തികകളിലെ 30 ശതമാനവും അമുസ്‌ലിംകളായിരുന്നുവെന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഔറംഗസീബിന്‍റെയും മറ്റുമെല്ലാം കാലത്ത് ഈ കണക്ക് 50 ശതമാനം വരെ എത്തിയിരുന്നുവത്രെ. എന്തുകൊണ്ട് ഇത്രയധികം അമുസ്‌ലിംകള്‍ക്ക് ഭരണമേഖലകളിലേക്ക് പ്രവേശം നല്കപ്പെട്ടു? മുസ്‌ലിംകള്‍ സ്ഥിരം ആക്രമികളായിരുന്നുവെങ്കില്‍ അവരുടെ ഭരണതലത്തിലേക്കും സൈന്യത്തിലേക്കുമെല്ലാം അമുസ്‌ലിംകള്‍ക്ക് പ്രവേശം നല്‍കിയത് പിന്നെ ആരാണ്\? 17 ാം നൂറ്റാണ്ടിലെ മുഗള്‍ഭരണത്തിന് മുന്നിലെ ഏറ്റവും വലിയ ഭീഷണി ശിവാജിയായിരുന്നല്ലോ. ശിവാജിയെ പരാജയപ്പെടുത്തുകയും കീഴ്പ്പെടുത്തുകയും ചെയ്ത മുഗള്‍ സൈന്യത്തിന്റെ നേതാവു പോലും അമുസ്‌ലിമായിരുന്നു- ജിയാസിംഗ്. ഒന്നാം ലോകമഹായുദ്ധാനന്തരം ഓട്ടോമന്‍ ഭരണകൂടം തകരുമ്പോള്‍ തലസ്ഥാനഗരിയായ കോണ്‍സറ്റാന്‍റ് നോപ്പിളിലെ ജനസംഖ്യയുടെ പകുതിയിലധികവും അമുസ്‌ലിംകളായിരുന്നു. ഒരു പക്ഷേ അക്കാലത്ത് യൂറോപ്പില്‍ മൊത്തത്തില്‍ തന്നെ അത്രയും വൈവിധ്യങ്ങളെ പുണര്‍ന്ന മറ്റൊരു സിറ്റി ഇല്ലായിരുന്നുവെന്ന് പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter