മുസ്ലിം യൂത്ത് ലീഗ് പിന്തുണയിൽ   തബ്രീസ് അൻസാരിയുടെ കുടുംബം നീതി തേടി സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: ജയ് ശ്രീറാം വിളിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഹിന്ദുത്വ ഭീകരർ അടിച്ചുകൊന്ന ജാർഖണ്ഡ് സ്വദേശി തബരീസ് അൻസാരിയുടെ കുടുംബാംഗങ്ങൾ നീതി തേടി സുപ്രീംകോടതിയെ സമീപിക്കുന്നു. പ്രതികളില്‍ ഭൂരിഭാഗം പേരെയും കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സഹായത്തോടെ നീതി തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ന്യൂഡൽഹിയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച രഹിത ഇന്ത്യ ഇന്ത്യ എന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നത് അൻസാരിയുടെ വിധവ ഷഹിസ്തയായിരുന്നു. സുപ്രീംകോടതി അഭിഭാഷകന്‍ ഫുസൈല്‍ അയ്യൂബിയുമായി തബ്‍രീസിന്റെ വിധവ ഷഹിസ്ത പര്‍വീണ്‍, മാതാവ് ഷഹനാസ് ബീഗം, തബ്‍രീസിന്റെ മാതൃസഹോദരന്‍ അക്ബര്‍ അന്‍സാരി ഇതുസംബന്ധിച്ച് യൂത്ത് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിൽ അൻസാരിയുടെ കുടുംബത്തിന് സമ്പൂർണ്ണ പിന്തുണ നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ ഉറപ്പു നൽകി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter