ജി 20   ഉച്ചകോടി വെര്‍ച്വലായി നടക്കും
റിയാദ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടി ഈ വര്‍ഷം സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ വെര്‍ച്വലായി നടക്കും. തലസ്ഥാനമായ റിയാദില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് കോവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചത്. നവംബര്‍ 21, 22 തീയതികളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യൂറോപ്യന്‍ യൂനിയനും അമേരിക്കയും സൗദി അറേബ്യയും ഇന്ത്യയും ഉള്‍പ്പെടെ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20യുടെ ഈ വര്‍ഷത്തെ സമ്മേളനമാണ് കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലായി നടത്താന്‍ തീരുമാനിച്ചതെന്ന് ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്ന സൗദി ഉന്നത സഭ അറിയിച്ചു.

ഉച്ചകോടിയുടെ മുന്നോടിയായി നൂറിലധികം അനുബന്ധ സമ്മേളനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു. '21ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍' എന്ന തലക്കെട്ടിലാണ് ഉത്തവണ ഉച്ചകോടി.മനുഷ്യ ജീവന്റെ സംരക്ഷണം, പകര്‍ച്ചവ്യാധിയെ അതിജീവിക്കല്‍, കോവിഡ് വ്യാപന കാലത്ത് ബോധ്യപ്പെട്ട ദൗര്‍ബല്യങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങള്‍, ദീര്‍ഘകാല ആസൂത്രണം രൂപപ്പെടുത്തല്‍ എന്നിവ റിയാദ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളാവും. 21ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താനാവുന്ന, ഭൂഗോളത്തെ സംരക്ഷിക്കാനുതകുന്ന, പുതിയ ചക്രവാളങ്ങളെ സൃഷ്ടിക്കാന്‍ നൂതന കണ്ടുപിടുത്തങ്ങളെ പര്യാപ്തമാക്കുന്ന വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter