ഡോക്ടര്‍മാരെയും നേഴ്സുമാരെയും അയക്കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചു
ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കരുത്ത് ലഭിക്കാനായി അടിയന്തിരമായി ഡോക്ടര്‍മാരെയും നേഴ്സുമാരെയും അയക്കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചു. ഉടൻ തന്നെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ഡോക്ടര്‍മാരെ അയക്കും.

ഗൾഫ് രാജ്യങ്ങളിലേക്ക് സര്‍വീസില്‍ നിന്നും വിരമിച്ച സൈനിക ഡോക്ടര്‍മാരെ അയക്കാനാണ് തീരുമാനളെടുത്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരെയാണ് അയക്കുക. നേരത്തെ ഡോക്ടർമാരെ അയച്ചുതരാൻ അഭ്യർത്ഥിച്ച് മറ്റൊരു ഗൾഫ് രാഷ്ട്രമായ കുവൈത്ത് ഇന്ത്യയെ സമീപിച്ചിരുന്നു. കുവൈത്ത് പ്രധാനമന്ത്രി അൽ ഹമദ് സ്വബാഹ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് അഭ്യർത്ഥന നടത്തിയിരുന്നത്.

ഇതേതുടർന്ന്, കുവൈത്തിലേക്ക് ഇന്ത്യ 15 അംഗ സൈനിക ഡോക്ടര്‍മാരെ പ്രത്യേക വിമാനത്തിൽ അയച്ച് കൊടുത്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter