യു.എസ്​ എംബസി ജറൂസലമില്‍ തന്നെ നിലനിർത്തും-ഡെമോക്രാറ്റിക് പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥി
വാഷിങ്​ടണ്‍: യു.എസ്​ എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടിയിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന ഡെമോക്രാറ്റിക് പാർട്ടി വിഷയത്തിൽ പുതിയ നിലപാടുമായി രംഗത്ത്. താൻ യു.എസ്​ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ യു.എസ്​ എംബസി ജറൂസലമില്‍ തന്നെ നിലനിര്‍ത്തുമെന്ന്​ ഡെമോക്രാറ്റിക്​ പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍ വ്യക്തമാക്കി. എന്നാൽ തെല്‍അവീവില്‍ നിന്ന്​ എംബസി ജറൂസലമിലേക്ക്​ മാറ്റിയ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്റെ നടപടിയോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ നിന്നും എംബസി ജറുസലേമിലേക്ക് മാറ്റിയ യുഎസ് നടപടിക്കെതിരെ നിരവധി ലോക രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ഈ നടപടിയെ അനുകൂലിച്ചു രംഗത്തെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter