ഇന്ത്യൻ മുസ്‌ലിംകളോടൊപ്പം  നിന്നതിന് കുവൈത്തിനോട് നന്ദി പറഞ്ഞ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡൽഹി: വിഷമഘട്ടത്തിൽ ഇന്ത്യൻ മുസ്‌ലിംകളോടൊപ്പം നിന്നതിന് ഗൾഫ് രാജ്യമായ കുവൈത്തിനോട് നന്ദി പറഞ്ഞുള്ള തന്റെ ട്വീറ്റിനെ പ്രതിരോധിച്ച് കൊണ്ട് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും പ്രമുഖ പണ്ഡിതനുമായ ഡോക്ടർ സഫറുൽ ഇസ്‌ലാം ഖാൻ രംഗത്തെത്തി. തന്റെ പരാമർശത്തെ വളച്ചൊടിച്ച വലത് പക്ഷ മാധ്യമങ്ങൾക്കെതിരെ ശക്തമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

താൻ തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും അതിനാൽ തന്റെ നിലപാടിൽ യാതൊരു മാറ്റവും വരുത്തുന്നില്ലെന്നും വ്യക്തമാക്കിയ ഡോ: ഖാൻ, ഇസ്‌ലാമിക പ്രബോധകനായ ഡോ: സാക്കിർ നായികിനെ താൻ പിന്തുണക്കുന്നതായും അറിയിച്ചു. ഡോ ഖാൻ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ ഹിന്ദുത്വ ഭീകരവാദികൾ എന്ന് പരാമർശിച്ചതാണ് ഭരണകക്ഷിയായ ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്. തുടർന്ന് ബിജെപിയിലെ നിരവധിപേരാണ് ഡോക്ടർ ഖാനെതിരെ രംഗത്തെത്തിയിരുന്നത്. ഇതേതുടർന്നാണ് വിഷയത്തിൽ പ്രതികരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തുന്നത്.

"നൂറ്റാണ്ടുകളോളം ഇസ്‌ലാമിക ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾ കൊണ്ട് ഇന്ത്യൻ മുസ്‌ലിംകൾക്ക് വലിയ സ്ഥാനങ്ങളാണ് മുസ്‌ലിം ലോകത്ത് കൽപ്പിക്കപ്പെട്ട് വരുന്നത്. ഇന്ത്യയിൽ മുസ്‌ലിംകൾ അനുഭവിക്കുന്ന ദാരുണമായ സാഹചര്യം സംബന്ധിച്ച് അറബ് ലോകത്തോട് ഇന്ത്യൻ മുസ്‌ലിംകൾ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല, അങ്ങനെ ചെയ്യുന്ന പക്ഷം ഇന്ത്യയിലെ വർഗീയ ഭ്രാന്തന്മാർക്ക് കനത്ത തിരിച്ചടിയായിരിക്കും അത്", അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിക്കുന്ന അക്രമത്തിനെതിരെ രംഗത്തെത്തുകയും ഇന്ത്യയെ ഇന്ത്യയെ സവിശേഷ പരിഗണനയർഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത യുഎസ് കമ്മീഷന്റെ നടപടിയെയും അദ്ദേഹം സ്വാഗതം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter