പൗരത്വഭേദഗതി നിയമത്തിനെതിരെ ഹിന്ദു ധർമ്മ സംരക്ഷണ സമിതിയുടെ സമരം
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊപ്പം ചേർന്ന് ഹിന്ദു ധര്‍മ സംരക്ഷണ സമിതിയും. കോഴിക്കോട് മുക്കത്തെ ഹിന്ദു ധര്‍മ സംരക്ഷണ സമിതിയാണ് ഫെബ്രുവരി 3നു അവരുടെ ഭേദഗതി ബില്ലിനെതിരെ ശക്തമായ സമരത്തിന് തയ്യാറെടുക്കുന്നത്. അന്ന് നടക്കുന്ന ബഹുസ്വര സംഗമത്തിലും ഉപവാസ സമരത്തിലും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നിയമം ജനങ്ങളില്‍ മതപരമായ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും സംഘടന അഭിപ്രായപ്പെട്ടു. ഹിന്ദുവിന് എല്ലാ മതക്കാരും ആത്മ സഹോദരങ്ങളാണ്. അതിനാല്‍ മതത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. അതിനാല്‍ പൗരത്വം നല്‍കുന്നതിന് മനുഷ്യരുടെ മതം മാനദണ്ഡമാക്കുന്നതും ആരെയെങ്കിലും മതത്തിന്റെ പേരില്‍ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണെന്നും സമിതി ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter