സിനിമ വിശ്വാസത്തിന് തടസ്സമാകുന്നു, അഭിനയം അവസാനിപ്പിച്ച് സിനിമാതാരം സൈറ വസീം

സിനിമ മത വിശ്വാസത്തിന് വിഘാതമാവുന്നുവെന്നും അതിനാല്‍ അഭിനയത്തോട് വിടപറയുകയാണെന്നും സിനിമതാരം സൈറവസീം.സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളിലൂടെയാണ് അഞ്ച് വര്‍ഷത്തെ അഭിനയം അവസാനിപ്പിക്കുകയാണെന്ന് സൈറ വ്യക്തമാക്കിയത്.

അഞ്ച് വര്‍ഷമായി സിനിമ അഭിനയ രംഗത്തുണ്ടെങ്കിലും തന്റെ വ്യക്തിത്വത്തിലും തൊഴിലിലും സന്തോഷം ലഭിച്ചില്ലെന്നും തനിക്ക് ഈ രംഗത്തോട് ചേര്‍ന്ന് പോവാന്‍ കഴിയുകയില്ലെന്ന് ബോധ്യപ്പെട്ടെന്നും  സൈറ തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
അഭിനയം ഈമാന്‍ തടസ്സപ്പെടുന്നുവെന്നും ഖുര്‍ആനും പ്രവാചക നിര്‍ദേശങ്ങളുമാണ് തന്നെ  ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സൈറ വസീം വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter