രാജ്യത്ത് നടക്കുന്നത് ആള്‍ക്കൂട്ടാക്രമണങ്ങളല്ല, സംഘ്പരിവാര്‍ ആക്രമണങ്ങള്‍: ഉവൈസി

രാജ്യത്ത് നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണങ്ങളല്ലെന്നും സംഘ്പരിവാര്‍ ആക്രമണങ്ങളാണെന്നും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും എം.പിയുമായി അസദുദ്ധീന്‍ ഉവൈസി. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെയും  ജയ്ശ്രീരാം വിളിപ്പിച്ചും പശുവിന്റെ പേരിലും വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കയാണ് ഉവൈസിയുടെ കുറിക്ക് കൊള്ളുന്ന പ്രസ്താവന. മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അജണ്ടകളാണെന്നും ബി.ജെ.പിയും ആര്‍.എസ്.എസ്സും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന കാലത്തോളം ആക്രമണങ്ങള്‍ നിലക്കില്ലെന്നും ഉവൈസി പറഞ്ഞു.

ജയ്ശ്രീരാം, വന്ദേമാതരം എന്നിവ ചൊല്ലിയില്ലെങ്കില്‍ ആക്രമിക്കുകയാണെന്നും മുസ് ലിംകളും ദളിതുകളുമാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നതെന്നും ഉവൈസി പ്രതികരിച്ചു.

 പാര്‍ലിമെന്റില്‍ ഉവൈസി സത്യപ്രതിജ്ഞക്ക് എഴുനേറ്റപ്പോള്‍ ബി.ജെ.പി എം.പിമാര്‍ ജയ്ശ്രീരാം മുഴക്കിയിരുന്നു.സത്യപ്രതിജ്ഞയില്‍ തക്ബീര്‍ വിളിച്ചും ജയ്ഭീം വിളിച്ചുമാണ് ഉവൈസി മറുപടി നല്‍കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter