ഇസ്രായേലി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ്
ലണ്ടൻ: വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കൂടുതൽ പ്രതികരണങ്ങൾ പുറത്ത് വരുന്നു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നതുമായി ഇസ്രായേൽ മുന്നോട്ട് പോവുകയാണെങ്കിൽ നിയമവിരുദ്ധമായി അവർ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ലേബർ പാർട്ടി ഷാഡോ വിദേശകാര്യ സെക്രട്ടറി ലിസ നാൻഡി സർക്കാരിനോട് ആവശ്യപ്പെട്ടു.

ലേബർ നേതാവ് കെയർ സ്റ്റാമസും ലിസയെ പിന്തുണച്ചു. യൂറോപ്യൻ യൂണിയനും യുഎന്നും വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് പിടിച്ചെടുക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ നേരത്തെ അപലപിച്ചിട്ടുണ്ട്. അറബ് ലീഗും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. അതേസമയം യുഎസിന്റെ പിന്തുണ മാത്രമാണ് ഇസ്രായേലിന് അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter