മുന്‍ കുവൈത്ത് മതകാര്യ മന്ത്രി യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി അന്തരിച്ചു
- Web desk
- Mar 30, 2020 - 12:23
- Updated: Mar 30, 2020 - 20:01
കുവൈത്ത് സിറ്റി: ഫൈസല്‍ അവാര്‍ഡ് ജേതാവും മുന്‍ കുവൈത്ത് മതകാര്യ മന്ത്രിയുമായ യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി അന്തരിച്ചു. ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷൻ, കുവൈത്ത് സ്ഥാപക ചെയര്‍മാനെന്ന പദവിയാണ് അദ്ദേഹത്തിന് പ്രശസ്ത നേടിക്കൊടുത്തത്.
1987ല്‍ അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹിന്റ പ്രത്യേക ഉത്തരവ് പ്രകാരം സ്ഥാപിച്ച ചാരിറ്റി സംഘടനയുടെ തുടക്കം മുതല്‍ 25 വര്‍ഷക്കാലം യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി ആയിരുന്നു ചെയര്‍മാന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റി ഒാര്‍ഗനൈസേഷന്‍ കോടിക്കണക്കിന് ദീനാറിന്റെ ജീവകാര്യകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
2006ലാണ് ഇസ്ലാമിക സേവനത്തിന് അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധമായ ഫൈസല്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയത്.
1923ല്‍ ജനിച്ച യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി ഇസ്ലാമിക പണ്ഡിതനും മികച്ച സംഘാടകനുമായിരുന്നു. കുവൈത്ത് ഫിനാന്‍സ് ഹൗസ്, ശരീഅ കോളജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
1976 മുതല്‍ 1981 വരെയാണ് കുവൈത്ത് ഒൗഖാഫ് മന്ത്രിയായത്. അതിന് മുമ്പ് 1962 മുതല്‍ 1970 വരെ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment