പ്രവാസികളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ
മലപ്പുറം: ലോകത്തുടനീളം ശക്തമായി ദുരന്തം വിതക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിൻസിപ്പലുമായ പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. രോഗഭീതി മൂലം പ്രവാസികള്‍ വളരെ ആശങ്കയിലാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് അവരെ നാട്ടിലെത്തിക്കുകയും ആവശ്യമായ ആരോഗ്യ പരിരക്ഷ നല്‍കുകയും വേണം. നമ്മുടെ സമ്പദ് ഘടനക്ക് വിലിയ സഭാവനയര്‍പ്പിക്കുന്ന പ്രവാസികളെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ കൈയ്യൊഴിയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതത് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സുരക്ഷയും ആരോഗ്യസ്ഥിതിയും വിലയിരുത്തുകയും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും വേണമെന്നും ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter