ആസ്ത്രേലിയ
ലോകത്തിലെ ഏറ്റവും ചെറിയ വൻകരയാണ് ആസ്ട്രേലിയ. വൻകരയെക്കുറിച്ച് പുറംലോകം അറിയുന്നത് തന്നെ പതിനേഴാം നൂറ്റാണ്ടിലാണ്. ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ . ഇത് ഒരു കുടിയേറ്റ രാജ്യമാണ്. വികസിത രാജ്യങ്ങളിൽ പ്രമുഖരായ രാഷ്ട്രമാണിത്. ഇംഗ്ലീഷ്‍ ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം കാൻബറ ആണ്. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്.
തെക്കൻ എന്നർത്ഥമുള്ള ഓസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഓസ്ട്രേലിയയുടെ പിറവി. തെക്കെവിടെയോ അജ്ഞാതമായ ഒരു രാജ്യമുണ്ടെന്ന് പുരാതനകാലം തൊട്ട് പാശ്ചാത്യർ വിശ്വസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ഓസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീഷ് ഗവണ്മെന്റ് ആ പേര് ഔദ്യോഗികമായി അംഗീകരിച്ചു. 40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ഓസ്ട്രേലിയയിലെ ആദ്യമനുഷ്യർ. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടൻ ഓസ്ട്രേലിയയിൽ അധിനിവേശത്തിനെത്തി. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒട്ടകങ്ങളെയും ഒട്ടകക്കാരേയും എത്തിച്ചത് ബ്രിട്ടനായിരുന്നു. ഓസ്ട്രേലിയയിലെ അജ്ഞാത മേഖലകളിലേക്ക് ഇവർ പ്രവേശിച്ചു. അങ്ങനെ ഒട്ടകങ്ങളുടെ എണ്ണവും വർദ്ധിച്ചു.
പത്തൊമ്പതാം നൂറ്റാണ്ട് ആയപ്പോഴേക്കും മുസ്ലിംകളുടെ എണ്ണം ധാരാളമായി. അവരുടെ ജോലി പൂർത്തിയാക്കിയശേഷം പിന്നെ അവർ തിരിച്ചു പോകാതെ ഓസ്ട്രേലിയ വ്യാപാരത്തിൽ ഏർപ്പെട്ടു. അങ്ങനെയാണ് അവിടെ മുസ്‌ലിംകളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്. ആസ്ട്രേലിയക്കുള്ളിൽ അവർ സഞ്ചരിച്ച അഡ്‌ലൈഡ്, ഫെറീന, അലീസ്, മുർറെ അടക്കമുള്ള നഗരങ്ങളിൽ അവർ പള്ളികൾ സ്ഥാപിച്ചിരുന്നു. ഇത് മുസ്ലിം സമൂഹത്തിൻ്റെ വളർച്ചയ്ക്ക് നിതാനമായി.
Also Read:ജപ്പാനിലെ ഇസ്‌ലാമിക ചരിത്രം
കിഴക്കൻ ഓസ്ട്രേലിയയിൽ നിന്ന് പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് ടെലിഗ്രാഫ് ലിങ്ക് സ്ഥാപിക്കുന്നതിലും ഓസ്ട്രേലിയയിലെ ഒന്നാമത്തെ റയിൽ പാത നിർമ്മിക്കുന്നതിലും മുസ്ലിംകളുടെ പങ്ക് വലുതാണ്. അവരുടെ സ്മരണക്കായി പ്രസ്തുത പാതയ്ക്ക് 'ഖാൻ' എന്ന പേരും നൽകിയിട്ടുണ്ട്.
കാലക്രമേണ പുതിയ ഗതാഗതസൗകര്യങ്ങൾ വ്യാപിച്ചപ്പോൾ ഒട്ടകങ്ങളുടെ ആവശ്യം ഇല്ലാതായി. അതോടെ ഈ വലിയ സംഘം കച്ചവടത്തിൽ ഏർപ്പെടുകയോ മറ്റു ജോലികളിലേക്കോ പ്രവേശിച്ചു. ഇങ്ങനെയായിരുന്നു ഭൂമുഖത്തെ ചെറിയ വൻകരയിൽ ഇസ്ലാം ആരംഭിക്കുന്നത്. 1861 ആസ്ട്രേലിയയിൽ മുസ്ലീങ്ങളുടെ എണ്ണം ഓണം 661 ആയിരുന്നുവെങ്കിൽ 1881 ൽ അത് 5003 ഉം 1901 ൽ 6011 ആയി വർദ്ധിച്ചു. 2016 ലെ സെൻസസ് പ്രകാരം 604,200 മുസ്ലിംകൾ വൻകരയിലുണ്ട്. ഇത് ജനസംഖ്യയുടെ 2.6% വരും.
കുടിയേറ്റം മൂലമാണ് മുസ്ലിം ജനസംഖ്യ വർധിക്കുന്നത്. ജോലിയാവശ്യാർത്ഥം ഗിനി, ഈജിപ്ത്, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, തുർക്കി, ലബനാൻ, സൈപ്രസ്, അൽബേനിയ, യുഗോസ്ലാവ്യ തുടങ്ങീ രാജ്യങ്ങളിൽ നിന്ന് മുസ്ലിംകൾ കുടിയേറി.
Leave A Comment